ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന വരാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. അപ്പോൾ ഇത്തരം തലവേദനകളിൽ പ്രധാനപ്പെട്ട ഒരു തലവേദനയാണ് മൈഗ്രൻ എന്നുപറയുന്നത്..ഈ തലവേദന പല ആളുകളിലും പലതരം ലക്ഷണങ്ങളും ബുദ്ധിമുട്ടുകളോടും കൂടിയാണ് വരിക.. ഇനി നമുക്ക് ഈ മൈഗ്രേൻ തലവേദനയെ കുറിച്ച് വിശദമായി മനസ്സിലാക്കാം..
ഈ ഒരു തലവേദന പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്.. മൈഗ്രൈൻ ഹോർമോണും ആയി ബന്ധപ്പെട്ടതാണ്.. അതുകൊണ്ടുതന്നെ ഹോർമോണിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇത് സ്ത്രീകളിൽ കൂടുതലായതുകൊണ്ട് തന്നെ സ്ത്രീകളിൽ ഹോർമോണൽ ഇൻ ബാലൻസ് കൊണ്ട് ഉണ്ടാകുന്ന മൈഗ്രേൻ തലവേദനകൾ കൂടുതലായി കാണുന്നു.. കൗമാരപ്രായം മുതൽ തന്നെ 12 അല്ലെങ്കിൽ 13 മുതൽ 40 വയസ്സ് വരെ നമുക്ക് മൈഗ്രൈൻ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു..
അതേ സ്ത്രീകളിൽ 40 വയസ്സിനുശേഷം അതായത് മെനോപോസ് സംഭവിച്ച ശേഷം ഈ മൈഗ്രേൻ തലവേദന കുറഞ്ഞു വരുന്നതായിട്ട് കാണുന്നു.. അടുത്തതായി നമുക്ക് ഈ മൈഗ്രൈൻ വരാനുള്ള ചില മൂല കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. ഇത് പല ആളുകളിലും പലതരത്തിലാണ് കാണുന്നത്..
ചിലപ്പോൾ അത് മാനസിക പിരിമുറുക്കങ്ങളാകാം അല്ലെങ്കിൽ ദീർഘദൂര യാത്ര അല്ലെങ്കിൽ ചോക്ലേറ്റ് റെഡ് വൈൻ എന്നിവയൊക്കെ ഉപയോഗിക്കുന്നതുകൊണ്ട് വരാം.. ഉറക്കമില്ലായ്മ കൊണ്ടുവരാം അല്ലെങ്കിൽ ഭക്ഷണങ്ങൾ കഴിക്കാത്തത് കൊണ്ട് ആവാം.. അതല്ലെങ്കിൽ നിങ്ങൾക്ക് ആർത്തവ സംബന്ധമായി ഉണ്ടാകുന്ന ഹോർമോൺ ചെയ്ഞ്ച് കൊണ്ട് വരാം.. മൈഗ്രേൻ തലവേദന വരുന്നതിനു മുൻപ് ആളുകൾക്ക് ചില സൂചനകൾ ലഭിക്കാറുണ്ട് അല്ലെങ്കിൽ ശരീരം നൽകാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…