ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പൊതുവേ ആളുകൾ വളരെ പേടിയോടുകൂടി നോക്കിക്കാണുന്ന ഒരു അസുഖമാണ് കിഡ്നി സംബന്ധമായ രോഗങ്ങൾ എന്ന് പറയുന്നത് അഥവാ വൃക്ക രോഗങ്ങൾ.. അപ്പോൾ വൃക്ക രോഗങ്ങൾ ഉണ്ടാകുന്നതിനു പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്നും ഇതിൻറെ പ്രധാനപ്പെട്ട കോംപ്ലിക്കേഷൻസും പ്രധാനപ്പെട്ട ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് ആദ്യം തന്നെ വിശദമായി മനസ്സിലാക്കാം..
ഇന്നും പല ആളുകളും തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു കാര്യമാണ് പ്രമേഹ രോഗത്തിൻറെ കോംപ്ലിക്കേഷൻസ് അല്ലെങ്കിൽ അതിന്റെ മരുന്നുകൾ കഴിക്കുന്നത് കൊണ്ട് മാത്രമാണ് വൃക്ക രോഗങ്ങൾ ഉണ്ടാകുന്നത് എന്നുള്ളതാണ്.. അതുകൊണ്ടുതന്നെ ക്രിയാറ്റിൻ ലെവൽ പരിശോധിക്കുന്നത് ഡയബറ്റിസ് ഉള്ള ആളുകളാണ്.. പക്ഷേ നിങ്ങൾ ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യമാണ് ഡയബറ്റിസ് രോഗികൾക്ക് മാത്രമല്ല ഈ പറയുന്ന വൃക്ക രോഗങ്ങൾ വരുന്നത് മറിച്ച് ഒരുപാട് കാലങ്ങളായിട്ട് ഹൈ ബ്ലഡ് പ്രഷർ ഉള്ള ആളുകൾക്ക് ഈ അസുഖം വർദ്ധിക്കാനുള്ള സാധ്യതയുണ്ട്..
നോർമൽ ആയിട്ട് നമ്മുടെ രക്തത്തിൽ ക്രിയാറ്റിൻ ലെവൽ എന്നു പറയുന്നത് പോയിൻറ് .6 മുതൽ 1.2 ആണ്.. പലരും വിചാരിക്കുന്നത് രണ്ട് വന്നു കഴിഞ്ഞാൽ അത് അത്ര വലിയ കൂടുതൽ അല്ല എന്നുള്ളതാണ് പലപ്പോഴും ഇത് ഒരു തെറ്റിദ്ധാരണയാണ്.. സാധാരണ ഗതിയിൽ ക്രിയാറ്റിൻ ലെവൽ രണ്ട് എത്തിക്കഴിഞ്ഞാൽ തന്നെ നമ്മുടെ കിഡ്നിയുടെ പ്രവർത്തനം 50 ശതമാനം കുറഞ്ഞു എന്നുള്ളതാണ് മനസ്സിലാക്കേണ്ടത്.. പലപ്പോഴും 1.4 എത്തിയാൽ തീർച്ചയായിട്ടും അവർ വ്യക്തിക്ക് കിഡ്നി രോഗങ്ങൾ ഉണ്ട് അല്ലെങ്കിൽ കിഡ്നി തകരാറിലായി എന്ന് പറയാൻ സാധിക്കും..
അതുപോലെ കിഡ്നി അസുഖങ്ങൾ കൊണ്ട് മാത്രമാണ് ശരീരത്തിൽ ക്രിയാറ്റിൻ ലെവൽ കൂടുന്നത് എന്ന് ചോദിച്ചാൽ അങ്ങനെ ഒരിക്കലും പറയാൻ കഴിയില്ല.. കാരണം അല്ലാത്ത ഒരു അവസ്ഥയിലും ക്രിയാറ്റിൻ ലെവൽ വർധിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…