സ്ത്രീകളെ വളരെ അധികം ബാധിച്ചു കൊണ്ടിരിക്കുന്ന യൂറിനറി ട്രാക്ട് ഇൻഫെക്ഷൻസ്.. കാരണങ്ങളും പരിഹാര മാർഗങ്ങളും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപക്ഷേ ഇന്ന് ഏറ്റവും കൂടുതൽ ആളുകളെ ബുദ്ധിമുട്ടിക്കുന്ന പ്രത്യേകിച്ച് സ്ത്രീകൾക്ക് ഏറ്റവും കൂടുതലായി കാണപ്പെടുന്ന ആൻറിബയോട്ടിക്ക് ഏറ്റവും കൂടുതലായി വേണ്ടി വന്നേക്കാവുന്ന ഒരു രോഗത്തെക്കുറിച്ചാണ് സംസാരിക്കുന്നത് അതാണ് യുടിഐ അഥവാ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ എന്ന് പറയുന്നത്..

പ്രത്യേകിച്ച് നമ്മുടെ ക്ലിനിക്കിലേക്ക് വരുന്ന അതായത് മൂത്രമൊഴിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ അതായത് നീറ്റൽ അതുപോലെതന്നെ പുകച്ചിൽ അതുപോലെ അടിവയറിൽ ഉണ്ടാകുന്ന അതികഠിനമായ വേദന അതുപോലെ മൂത്തമൊഴിച്ചു കഴിഞ്ഞാലും പൂർണമായും മൂത്രം പോയി എന്നുള്ള തോന്നൽ ഉണ്ടാകാതിരിക്കുക..

അതുപോലെ മൂത്രം തുള്ളികളായി വീണുകൊണ്ടിരിക്കുക.. അതിൻറെ കൂടെ ചില ആളുകൾക്ക് കഠിനമായ പനിയും അനുഭവപ്പെടാറുണ്ട് ഇത്തരത്തിൽ എല്ലാ ലക്ഷണങ്ങളുമായി വരുന്ന ഒരാളെ നമ്മൾ അവരെ യൂറിൻ ടെസ്റ്റ് ചെയ്യാൻ വേണ്ടി അയക്കും.. യൂറിൻ ടെസ്റ്റ് ചെയ്താൽ അതിനകത്ത് പ്രധാനമായും നോക്കുന്നത് പഴുപ്പ് ഉണ്ടോ എന്നുള്ളതാണ്.. ഇത്തരത്തിൽ കൂടുതൽ പഴുപ്പ് ഉണ്ടെങ്കിൽ മൂത്രത്തിന് കൾച്ചർ ചെയ്യാൻ വേണ്ടി അയയ്ക്കും..

അതായത് ഏതുതരത്തിലുള്ള ബാക്ടീരിയ ആണ് ഈ പറയുന്ന യുടിഐ ഉണ്ടാക്കിയത് എന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.. പ്രധാനമായും 80 ശതമാനം ആളുകളിലും ഈ പറയുന്ന യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ ഉണ്ടാക്കുന്നത് ഈകോളേ എന്ന് പറയുന്ന ബാക്ടീരിയ ആണ്.. അപ്പോൾ കൾച്ചർ ചെയ്തശേഷം അതിനെ ഏത് ആൻറിബയോട്ടിക് ആണ് അനുയോജ്യമായിട്ടുള്ളത് ആ ഒരു ആന്റിബയോട്ടിക് കൊടുക്കുക എന്നുള്ളതാണ് നമ്മൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…