ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് എന്താണ് ഗ്ലൂട്ടൻ അലർജി എന്ന് പറയുന്നത്.. അതുപോലെ ഗ്ലൂട്ടൻ എന്നുപറഞ്ഞാൽ എന്താണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് നമ്മൾ ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ പരിശോധിക്കുവാൻ പോകുന്നത്.. അപ്പോൾ പലർക്കും അറിയാത്ത ഒരു കാര്യമാണ് എന്താണ് ഗ്ലൂട്ടൻ എന്നുള്ളത്.. ഗ്ലൂട്ടൺ എന്ന് പറയുന്നത് ഒരു പ്രോട്ടീൻ ആണ്.. ഈ പറയുന്ന പ്രോട്ടീന്റെ പ്രത്യേകത പല ആളുകൾക്കും ഈ പറയുന്ന ഗ്ലൂട്ടൺ അലർജി ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട പലതരം ആരോഗ്യപ്രശ്നങ്ങൾ അവർക്ക് ഉണ്ടാകാറുണ്ട്..
പക്ഷേ പലർക്കും അത് ഈ ഒരു സാധനം കൊണ്ടാണ് വരുന്നത് എന്ന് പലർക്കും അറിയില്ല.. അപ്പോൾ നമുക്ക് എങ്ങനെയാണ് ഗ്ലൂട്ടൻ കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ വരുന്നത് എന്ന് തിരിച്ചറിയാൻ കഴിയുക.. അപ്പോൾ ഗ്ലൂട്ടൺ എന്ന് പറയുന്ന പ്രോട്ടീൻ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് ഗോതമ്പ് മൈദ അതുപോലെ ഓട്സിലൊക്കെ ചെറിയ അളവിൽ ഉണ്ട്..
അങ്ങനെ പല ധാന്യങ്ങളിലും നമ്മൾ ഈ പറയുന്ന ഗ്ലൂട്ടൻ കാണാറുണ്ട്.. അതുപോലെ നമ്മൾ ഇപ്പോഴത്തെ ആളുകൾ കൂടുതലായിട്ടും ഉപയോഗിക്കുന്നത് അല്ലെങ്കിൽ കഴിക്കുന്നത് ബേക്കറി ഐറ്റംസ് ആണ് അതായത് ബ്രെഡ് റെസ്ക് കേക്ക് പപ്സ് തുടങ്ങിയ രീതിയിലുള്ള ഭക്ഷണങ്ങൾ അതുപോലെതന്നെ ചപ്പാത്തി കഴിക്കാറുണ്ട് പൊറോട്ട കഴിക്കാറുണ്ട് ഇത്തരം വസ്തുക്കളിൽ എല്ലാം കൂടുതൽ ആയിട്ട് ഗ്ലൂട്ടൻ അടങ്ങിയിട്ടുണ്ട്..
അപ്പോൾ ഇതെല്ലാം പ്രശ്നങ്ങളാണ് എന്ന് അറിഞ്ഞാലും എന്താണ് ഇതിന്റെ യഥാർത്ഥ പ്രശ്നങ്ങൾ എന്ന് മനസ്സിലാക്കാതെ പോകുന്നതാണ് യഥാർത്ഥ പ്രശ്നം.. അപ്പോൾ എന്താണ് ഈ പറയുന്ന ഗ്ലൂട്ടൺ കഴിച്ചതുകൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ.. നമുക്ക് ഗ്ലൂട്ടൻ അലർജി ഉണ്ടോ ഇല്ലയോ എന്നുള്ളത് എങ്ങനെ മനസ്സിലാക്കാൻ കഴിയും.. വളരെ സിമ്പിൾ ആയിട്ടുള്ള ഒരു കാര്യമാണ് അതായത് നിങ്ങൾക്ക് വയർ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ എന്നുള്ളത് ആദ്യം മനസ്സിലാക്കുക…കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…