ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സാധാരണയായിട്ട് ക്ലിനിക്കിലേക്ക് വരുന്ന ആളുകളെ അവർക്ക് മലബന്ധം ഉണ്ടായിക്കഴിഞ്ഞാൽ അല്ലെങ്കിൽ പോകുമ്പോൾ അതിൽ രക്തം കണ്ടു കഴിഞ്ഞാൽ ഇവിടെ വന്ന് പറയാറുണ്ട് ഡോക്ടറെ എനിക്ക് പൈൽസ് ആണ് എന്നുള്ളത്.. ചിലപ്പോൾ നമ്മൾ അത് കൂടുതൽ പരിശോധിച്ചുനോക്കുമ്പോൾ ആയിരിക്കും നമുക്ക് മനസ്സിലാവുക അത് ഫിഷറാണ് എന്നുള്ളത്..
അതുപോലെ ചിലപ്പോൾ അത് ഫിസ്റ്റുല ആവാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ നമ്മുടെ മലദ്വാരത്തിന് ചുറ്റും വരുന്ന ഈ അസുഖങ്ങളെക്കുറിച്ച് നമുക്ക് വിശദമായിത്തന്നെ മനസ്സിലാക്കാം.. അതിനുമുമ്പ് ആദ്യമേ നമുക്ക് പൈൽസ് എന്നാൽ എന്താണ് എന്നും അതുപോലെ ഫിഷർ ഫിസ്റ്റുല എന്നാൽ എന്താണ് എന്നുള്ളതിനെ കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കാം .
മാത്രമല്ല ഇവ ഓപ്പറേഷൻ ഇല്ലാതെ എങ്ങനെ പരിഹരിക്കാൻ കഴിയും എന്നും ഇവയ്ക്ക് ചെയ്യാൻ കഴിയുന്ന ബെറ്റർ ആയിട്ടുള്ള ട്രീറ്റ്മെന്റുകൾ എന്തൊക്കെയാണ് എന്നും നമുക്ക് മനസ്സിലാക്കാം.. ആദ്യമായിട്ട് നമുക്ക് പൈൽസ് എന്താണ് എന്ന് മനസ്സിലാക്കാം.. സാധാരണയായിട്ട് നമ്മളെ കേട്ടിട്ടുള്ള ഒരു വാക്ക് ആയിരിക്കും പൈൽസ് എന്നുള്ളത്.. മലാശയത്തിന് ചുറ്റും ബ്ലീഡിങ് ഉണ്ടാവുക അല്ലെങ്കിലു മലത്തിലെ രക്തം കണ്ടു എന്നൊക്കെ പറയുമ്പോൾ ആയിരിക്കും അത് പൈൽസ് എന്നു പറയുന്നത്.. സത്യം പറഞ്ഞാൽ നമ്മുടെ മലാശയത്തിനും ചുറ്റും ഞരമ്പുകൾ തടിക്കുന്നതിനെയാണ് പൈൽസ് എന്ന് പറയുന്നത്..
ഈ പൈൽസ് പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്.. അതായത് എല്ലാവർക്കും അറിയാവുന്ന പോലെ തന്നെ ഇന്റേണൽ പൈൽസ് അതുപോലെതന്നെ എക്സ്റ്റേണൽ പൈൽസ്.. അതായത് മലാശയത്തിന്റെ ഉള്ളിൽ വരുന്ന പൈൽസ് ആണ് ഇന്റേണൽ പൈൽസ് എന്ന് പറയുന്നത്..അതുപോലെ പുറത്തുവരുന്നതിനെ നമ്മൾ എക്സ്റ്റേണൽ പൈൽസ് എന്ന് പറയുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…