കരളിനെ ബാധിക്കുന്ന പ്രധാന അസുഖങ്ങളും അതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങളും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ കരളിനേ ബാധിക്കുന്ന അസുഖങ്ങൾ ശരീരത്തിലെ ഒരുപാട് ഒരുപാട് ലക്ഷണങ്ങൾ കാണിക്കാറുണ്ട്.. അതോ ഫാറ്റി ലിവർ ആവാം അല്ലെങ്കിൽ സിറോസിസ് ആവാം അതല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് ബി പോലുള്ള അസുഖങ്ങളൊക്കെ ആവാം ഇത്തരത്തിൽ ശരീരത്തിൽ ഒരുപാട് ലക്ഷണങ്ങൾ കാണിക്കാറുണ്ട്.. ഫാറ്റി ലിവറിന്റെ ഇനീഷ്യൽ സ്റ്റേജ് ഒന്നിലൊക്കെ നമ്മുടെ ശരീരത്തിൽ എടുത്ത് കാണിക്കാൻ മാത്രമുള്ള ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടാവില്ല..

എന്നാൽ അത് സ്റ്റേജ് 2 അല്ലെങ്കിൽ 3 എന്നിവയിൽ എത്തുമ്പോൾ ആയിരിക്കും അതിൻറെ ലക്ഷണങ്ങൾ വളരെ കൂടുതലായി കാണുന്നത് . നമ്മുടെ വയറിന് വല്ല അസ്വസ്ഥതകൾ അല്ലെങ്കിൽ വേദന വന്നിട്ട് ഡോക്ടറുടെ അടുത്തേക്ക് പോവുക അതല്ലെങ്കിലും നിങ്ങൾ ഒരു ആറുമാസം അല്ലെങ്കിൽ ഒരു വർഷം കൂടുമ്പോൾ ഹെൽത്ത് ചെക്കപ്പ് ചെയ്യുന്ന ആളുകൾ ആയിരിക്കും ഈ ഒരു സമയത്താണ് ചിലപ്പോൾ പലരും അറിയുന്നത് അവരുടെ ശരീരത്തിൽ ഫാറ്റി ലിവർ ഉണ്ട് എന്നുള്ളത് പോലും..

ഇനീഷ്യൽ സ്റ്റേജ് പലരും മൈൻഡ് ആക്കാറില്ല.. ഭക്ഷണത്തിലൂടെ ക്രമീകരണം നടത്തിയാൽ ശരിയാകും എന്ന് പലരും വിചാരിക്കും.. പക്ഷേ ഇതിന് അത്ര കാര്യമാക്കി എടുക്കാത്തത് കൊണ്ട് തന്നെ അത് പലരും അതിനെ ശ്രദ്ധിക്കാതെ മറന്നുപോകും.. അങ്ങനെയാവുമ്പോൾ അതിന്റെ സ്റ്റേജുകൾ തന്നെ മാറി വരും..

ഇങ്ങനെയാണ് ഒട്ടുമിക്ക ആളുകളിലും കരൾ സംബന്ധമായ അസുഖങ്ങൾ വരികയും ഫാറ്റി ലിവർ പിന്നീട് സിറോസിസ് പോലുള്ള കണ്ടീഷനിലേക്ക് മാറുന്നത്.. അപ്പോൾ നമുക്ക് ഈ വീഡിയോയിലൂടെ കരളിന് ബാധിക്കുന്ന പ്രധാന രോഗങ്ങളും എന്തെല്ലാം കോംപ്ലിക്കേഷൻസ് ആണ് ഇതുമൂലം ഉണ്ടാകുന്നത് എന്നും എങ്ങനെ നമുക്ക് ഈ രോഗങ്ങൾ കുറച്ചുകൊണ്ടു വരാമെന്നും നമുക്ക് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….