ഞാൻ ചോദിച്ചതും അവൻ ഫോണിൻറെ ബാക്ക് ക്യാമറ ഓൺ ആക്കി.. അതിനുശേഷം നേരത്തെ ഞാൻ കണ്ടിരുന്ന ചിത്രങ്ങൾ ഒന്നുകൂടി അവൻ കാണിച്ചു തന്നു.. അനിയൻ ഫോണിലൂടെ കാണിച്ചുതന്ന ചിത്രങ്ങൾ കണ്ടു ഞാൻ കുറച്ചു നിമിഷത്തേക്ക് അതിൽ തന്നെ നോക്കി നിന്നുപോയി.. എനിക്ക് പെട്ടെന്ന് ഞാൻ തളർന്നു വീഴുന്നത് പോലെ തോന്നി.. കണ്ണിൽ കണ്ട കാഴ്ചകൾ ഒന്നും സത്യമല്ല എന്ന് ഞാനെന്നെ തന്നെ സ്വയം പറഞ്ഞ വിശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും എൻറെ ഹൃദയ മിടിപ്പ് വളരെ വേഗത്തിൽ മിടിക്കാൻ തുടങ്ങി..
എൻറെ മടിയിൽ പാലും കുടിച്ച് ഉറങ്ങുന്ന എൻറെ മകളെ ഞാൻ പെട്ടെന്ന് തന്നെ എടുത്ത് നെഞ്ചോട് ചേർത്തു.. ഞാൻ അവളെ പെട്ടെന്ന് വാരിപ്പുണർന്നപ്പോൾ അതിൽ ശ്വാസം പോലും കിട്ടാതെ അവൾക്കിടുന്ന് കരയാൻ തുടങ്ങിയപ്പോഴാണ് ഞാൻ തിരിച്ച് എന്റെ ബോധത്തിലേക്ക് വന്നത്.. അപ്പോഴേക്കും അനിയൻ ഫോൺ കട്ട് ചെയ്തിരിക്കുകയായിരുന്നു.. ഞാൻ ഉടനെ തന്നെ അവനെ തിരിച്ച് കോൾ ചെയ്തു.. അവൻ കോൾ എടുത്തത് ഞാൻ ചോദിച്ചു എടാ നീ എവിടെയാണ്..
എൻറെ വാക്കുകളിൽ വല്ലാത്ത ഒരു പതർച്ച നിറഞ്ഞിരുന്നു.. ഇത് ഞാൻ ജിദ്ദയിലാണ് ഉള്ളത്.. ഇവിടെ എൻറെ ഒരു ഫ്രണ്ടിനെ കാണാൻ വേണ്ടി വന്നതാണ്.. എൻറെ ശബ്ദത്തിലെ പകർച്ചയും വ്യത്യാസങ്ങളും കണ്ടിട്ടാവണം അവൻ എന്നോട് ചോദിച്ചു അയാൾ അവിടെത്തന്നെ ഉണ്ടോ.. ഞാൻ ചോദിച്ചത് കൊണ്ട് ആവണം അവൻ പെട്ടെന്ന് തന്നെ ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ചെയ്തു.. അതിനുശേഷം നേരത്തെ എനിക്ക് കാണിച്ചു തന്ന ദൃശ്യങ്ങൾ ഒന്നുകൂടി എനിക്ക് അവൻ വീണ്ടും കാണിച്ചു തന്നു..
എൻറെ ഫൈസൽ ഇക്ക അവിടെ ഏതോ ഒരു പെണ്ണിൻറെ കൂടെ തോളിൽ കൈയും ഇട്ട് നിൽക്കുകയാണ്.. അവളുടെ കയ്യിൽ ഒരു കുഞ്ഞു കൂടി ഉണ്ട്.. ആ കുഞ്ഞിന് എൻറെ മോളുടെ അതേ പ്രായമാണ് ഉള്ളത്.. ഞാൻ പെട്ടെന്ന് തന്നെ അവനോട് ഫോൺ കട്ട് ചെയ്യുന്നതിനു മുമ്പ് എന്നെ ഐഎംഒ കോൾ വിളിക്കാൻ പറഞ്ഞു.. അവനത് സമ്മതിച്ചു തുടർന്ന് ഞാൻ പറഞ്ഞതനുസരിച്ച് അവൻ ഗ്രൂപ്പ് കോൾ വിളിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…