കിഡ്നി രോഗ സാധ്യതകൾ മുൻപേ തിരിച്ചറിയാനും ഇവ പരിഹരിക്കാനും സഹായിക്കുന്ന നൂതന ചികിത്സ മാർഗ്ഗങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒട്ടുമിക്ക വൃക്ക രോഗികൾക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാകാറില്ല.. പിന്നീട് രോഗം കൂടുതൽ മൂർച്ഛിച്ച് അതിൻറെ കോംപ്ലിക്കേഷൻസ് ഒക്കെ വളരെയധികം വർദ്ധിക്കുമ്പോഴാണ് പലപ്പോഴും ലക്ഷണങ്ങൾ കാണുന്നത്.. ലക്ഷണങ്ങൾ എന്നു പറയുന്നത് ക്ഷീണം അതുപോലെതന്നെ തളർച്ച ചർദ്ദി തുടങ്ങിയവ ഒക്കെ ഉണ്ടാവും..

ലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും നമ്മുടെ രക്തം അതുപോലെതന്നെ മൂത്രം തുടങ്ങിയവ പരിശോധിക്കുന്നതിലൂടെ നമുക്ക് വൃക്കരോഗ സാധ്യതകൾ ഉണ്ടോ എന്നുള്ളതും മുൻപേ തന്നെ തിരിച്ചറിയാൻ സാധിക്കുന്നതാണ്.. ഇത്തരം രോഗങ്ങൾ ഉണ്ട് എന്ന് മുൻപേ തന്നെ തിരിച്ചറിഞ്ഞ് അതിനെ വേണ്ട മുൻകരുതലുകൾ എടുക്കാൻ നമ്മളെക്കൊണ്ട് സാധിച്ചാൽ വൃക്കകളെ പൂർണ്ണ ആരോഗ്യമായി സംരക്ഷിക്കാൻ നമുക്ക് സാധിക്കുന്നതാണ്..

തുടക്കത്തിലെ കണ്ടെത്തി വേണ്ട മുൻകരുതലുകൾ എടുക്കാൻ കഴിഞ്ഞാൽ യുടെ വൃക്കയുടെ പ്രവർത്തനങ്ങൾ നിലച്ച് ക്രിയാറ്റിൻ ലെവൽ കൂടി വൃക്കകൾ മാറ്റിവയ്ക്കേണ്ട ഒരു അവസ്ഥ ഉണ്ടാവില്ല.. ഇന്നത്തെ പലതരം ട്രീറ്റ്മെന്റുകൾ ഉപയോഗപ്പെടുത്തി വൃക്കരോഗ സാധ്യതകൾ നേരത്തെ തന്നെ ഉണ്ടോ എന്ന് തിരിച്ചറിയാൻ എല്ലാ ആളുകളും ശ്രമിക്കേണ്ടതാണ്.. അപ്പോൾ കിഡ്നി രോഗ സാധ്യതകൾ നേരത്തെ കണ്ടെത്താൻ വേണ്ടി എന്തെല്ലാം ടെസ്റ്റുകൾ ആണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ നമ്മുടെ മൂത്രം ഉണ്ടാക്കുന്നത് കിഡ്നിയാണ്..

അതുകൊണ്ടുതന്നെ മൂത്രം പരിശോധിക്കുന്നതാണ് ഈ ഒരു സാധ്യത കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗ്ഗം.. പലപ്പോഴും മൂത്രശ്യ സംബന്ധമായി വേദന അല്ലെങ്കിൽ മറ്റു പല ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ആയിരിക്കും നമ്മൾ മൂത്രം പരിശോധിക്കുന്നത്.. അതിൽ ആൽബമിൻ അല്ലെങ്കിൽ പ്രോട്ടീൻ ഉണ്ടോയെന്ന് പരിശോധിക്കണം.. പ്രോട്ടീൻ ഉണ്ടെങ്കില് ഇൻഫെക്ഷൻ ഉണ്ടോ എന്നുള്ളത് പരിശോധിക്കണം.. അതുപോലെ ചുവന്ന രക്താണുക്കൾ യൂറിനിൽ കാണുകയാണെങ്കിൽ അതിൻറെ അർത്ഥം മൂത്രത്തിൽ കല്ല് വന്നതു കൊണ്ടാവാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…