സ്ത്രീകളിൽ എൻഡോമെട്രിയോസിസ് എന്നുള്ള അസുഖം വരാനുള്ള പ്രധാന കാരണങ്ങളും അതിനുള്ള പരിഹാര മാർഗ്ഗങ്ങളും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് എൻഡോമെട്രിയോസിസ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. ഇത് സ്ത്രീകളെ ബാധിക്കുന്ന ഒരു അസുഖമാണ് മാത്രമല്ല 100 പേരെ എടുത്താൽ അതിൽ 10 പേർക്ക് വീധം ഈ അസുഖം കണ്ടുവരുന്നു.. അത് കുറച്ചുപേർക്ക് ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല.. എന്നാൽ മറ്റു ചിലർക്ക് ലക്ഷണങ്ങൾ കാണിക്കാറുണ്ട്.. അതിൽ തന്നെ കുഞ്ഞുങ്ങൾ ഇല്ലാതെ ചികിത്സയ്ക്കായി വരുന്ന 50% സ്ത്രീകൾക്കും ഈ പറയുന്ന അസുഖം ചെറിയ രീതിയിൽ അല്ലെങ്കിൽ വലിയ തോതിൽ കാണപ്പെടുന്നു..

നേരത്തെ തന്നെ ഈ ഒരു അസുഖം ഡയഗ്നോസ് ചെയ്യപ്പെട്ട സ്ത്രീകളിൽ കുഞ്ഞുങ്ങൾ ഉണ്ടാവാൻ കാലതാമസം എടുക്കുകയോ അല്ലെങ്കിൽ കുട്ടികൾ ഉണ്ടാകാത്ത ഒരു അവസ്ഥ തന്നെ ഉണ്ടാവുന്നു.. ഈ ഒരു അസുഖത്തെക്കുറിച്ച് എന്താണ് എന്ന് ചോദിച്ചാൽ നമ്മുടെ ഗർഭപാത്രത്തിന്റെ ഉള്ളിലെ പാളികൾക്ക് പറയുന്ന പേരാണ് എൻഡോമെട്രിയം എന്നുള്ളത്.. ഈ പറയുന്ന എൻഡോമെട്രിയം എല്ലാ മാസത്തിലും ആർത്തവത്തോടെ അനുബന്ധിച്ച് അത് അവിടെ നിന്നും വിട്ടുപോകുന്നു..

ഇതു മാത്രമല്ല ഇതിന്റെ ഒരു പ്രത്യേകത ഭ്രൂണത്തിന് പിടിച്ചുനിർത്താനും അത് വളർന്നു മറുപിള്ളയെ താങ്ങി നിർത്താനും നമ്മുടെ ഗർഭപാത്രത്തിന്റെ ഉള്ളിൽ ഒരു കുഞ്ഞിനെ തന്നെ വളർത്തിയെടുക്കാനും പ്രാപ്തിയുള്ള ഒരു ലയർ കൂടിയാണ് ഇത്.. ഗർഭം ഇല്ലാതിരിക്കുന്ന അവസ്ഥകളിൽ അത് മാസം മാസം അവിടെ നിന്നും വിട്ടു പോയി പുതിയ പാളികൾ രൂപപ്പെടുകയാണ് ചെയ്യുന്നത്..

ഇത് ഗർഭപാത്രത്തിന്റെ ഉള്ളിൽ മൂന്നാമത്തെ ലെയർ ആയിട്ട് മാത്രം കാണപ്പെടുന്ന ലൈനിങ് ആണ് ഇത്.. എന്നാൽ ഒരു 10 ശതമാനം ആളുകളിൽ ഈ പറയുന്ന പാളി നമ്മുടെ യൂട്രസിന്റെ പുറത്ത് ആയിട്ട് അല്ലെങ്കിൽ മലാശയത്തിന്റെ അടുത്ത് അതല്ലെങ്കിൽ മൂത്രശയത്തിന്റെ അടുത്ത് ഇതിൻറെ എല്ലാം ഭാഗങ്ങളിൽ ഇത് കാണാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….