ഇന്ന് ഇന്ദുവിന് വീട്ടിൽ നല്ല ജോലിയായിരുന്നു..നാത്തൂന്മാർ വീട്ടിലേക്ക് വന്നാൽ പിന്നെ അങ്ങനെ തന്നെയാണ്.. നിന്ന് തിരിയാൻ സമയം പോലും ഉണ്ടാവുകയില്ല.. വീട്ടിലെ എല്ലാ ജോലികളും കഴിഞ്ഞ് ഒന്നും മേല് കഴുകി വന്നപ്പോൾ സമയം പത്തുമണി.. ശിവേട്ടൻ പുറത്തുനിന്ന് ആരോടോ സംസാരിക്കുകയാണ്..
ഇതിപ്പോൾ പതിവുള്ളതാണ്.. എന്തെങ്കിലും ചോദിച്ചാൽ ഇങ്ങോട്ട് തട്ടിക്കയറും.. പിന്നെ എന്തിനാ വെറുതെ എന്ന് കരുതി ഒഴിവാക്കും.. കിടക്കയിൽ വാരിവലിച്ച് ഇട്ടിരിക്കുന്ന അലക്കിയ തുണികൾ എല്ലാം മടക്കിവെച്ചു.. താഴെ സോഫയിൽ കിടന്നിരുന്ന മിന്നു മോളെ എടുത്തുകൊണ്ടുവന്ന് കിടത്തി.. ലൈറ്റ് ഓഫാക്കി കിടന്നു.. അല്പനേരം കഴിഞ്ഞ് ശബ്ദം ഒന്നും ഉണ്ടാക്കാതെ ശിവേട്ടനും വന്നു കിടന്നു.. ഇന്ദു നീ ഉറങ്ങിയോ..ഇല്ല എന്നുള്ള അർത്ഥത്തിൽ അവൾ ഒന്നു മൂളി..
നീ മിന്നു മോളെ നീക്കി കിടത്തി ഇങ്ങോട്ട് വന്നേ.. വേണ്ട ഏട്ടാ എനിക്ക് ഇന്ന് തീരെ വയ്യ.. ഇപ്പോൾ കുറച്ചു ദിവസമായല്ലോ നിൻറെ നാടകം തുടങ്ങിയിട്ട്.. ഇവിടെ വരുമ്പോൾ മാത്രമേ ഉള്ളല്ലോ നിനക്ക് വയ്യായ്ക.. വേണ്ടെങ്കിൽ പറയൂ ഞാൻ വേറെ വല്ല അടുത്തും പൊയ്ക്കോളാം..ആയിക്കോളൂ ഇച്ചിരി വിഷം വാങ്ങി എനിക്കും മോൾക്കും തന്നിട്ട് എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കോളൂ.. വയ്യാത്തോണ്ട് അല്ലേ പറയുന്നത്.. അല്ലെങ്കിലും പെൺമക്കൾ വന്നാൽ അമ്മയ്ക്ക് നാല് കൈയും രണ്ട് വായയും ആണ്.. പണിയെടുത്ത് മനുഷ്യൻറെ നടുവ് ഒടിഞ്ഞു.. ഇച്ചിരി മനുഷ്യപ്പറ്റ് വേണ്ടേ വയസ്സായാൽ..
മിണ്ടല്ലെടി അമ്മയെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ.. ഇതുതന്നെയാണ് ഇവിടുത്തെ പ്രശ്നം.. അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ ശിവൻ ചാടി എഴുന്നേറ്റ് ലൈറ്റ് ഇട്ടു.. ഞാനെന്തു പറഞ്ഞാലും കുറ്റം അമ്മ പറയുന്നതാണ് ശരി.. എന്നെങ്കിലും ഏട്ടൻ എന്റെ ഭാഗം നിന്ന് സംസാരിക്കാറുണ്ടോ.. അവരുടെ ഭാഗത്താണ് തെറ്റ് എങ്കിൽ മിണ്ടാതിരിക്കും.. കറിയിൽ ഇത്തിരി ഉപ്പ് കൂടിയാലോ അല്ലെങ്കിൽ ചായ വയ്ക്കാൻ ഇത്തിരി താമസിച്ചാലോ അവരുടെ കൂടെ നിന്ന് എന്നെ വഴക്കു പറയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…