ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്. ഗ്യാസ്ട്രബിൾ എന്നുള്ള ഒരു ബുദ്ധിമുട്ട് അനുഭവിക്കാത്ത ആരും തന്നെ ഉണ്ടാവില്ല എന്നുള്ളതാണ് വാസ്തവം.. നമ്മുടെ ദൈനംദിന പ്രവർത്തനത്തെ കൂടുതലും ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ടാണ് ഗ്യാസ്ട്രബിൾ അതുപോലെ നെഞ്ചരിച്ചൽ വയറു വന്ന് വീർക്കുന്ന ഒരു അവസ്ഥ എന്നോക്കെ പറയുന്നത്..
ഇത്തരം പ്രശ്നങ്ങൾ നമുക്ക് വരികയാണെങ്കിൽ ഈ വന്ന ഗ്യാസ് അത് പുറത്തേക്ക് പോകുന്നതുവരെ അതായത് ഏമ്പക്കം ആയിട്ട് അല്ലെങ്കിൽ കീഴ്വായു ആയിട്ടൊക്കെ പുറത്തേക്ക് പോകുന്നതുവരെ നമ്മൾ വളരെയധികം അസ്വസ്ഥർ ആയിരിക്കും.. അതുപോലെതന്നെ ചില രോഗികൾ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുണ്ട് ഡോക്ടറെ ഗ്യാസ് വന്ന തലയിൽ വരെ കയറുന്നു എന്നൊക്കെ.. അതുമൂലം തന്നെ തലകറക്കം അതുപോലെ മറ്റു പല അസ്വസ്ഥതകളും അനുഭവപ്പെടുന്നു.. അതുപോലെതന്നെ മറ്റു ചില ആളുകൾക്ക് ഹൃദയത്തിലാണ് ഗ്യാസ് കയറുന്നത് എന്നും പറയാറുണ്ട്…
ചില ആളുകള് പരിശോധനയ്ക്ക് വരുമ്പോൾ തന്നെ ഇസിജി അതുപോലെതന്നെ എംആർഐ പലവിധ എക്സ്-റേ ഒക്കെ എടുത്തിട്ട് വരാറുണ്ട്.. പൊതുവേ ഇത്തരം അസുഖങ്ങൾക്ക് എല്ലാം ഒരു മരുന്നാണ് കൊടുക്കാറുള്ളത്.. പക്ഷേ പലപ്പോഴും ജലൂസിൽ കഴിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങളും അതുപോലെ അതിൻറെ ലക്ഷണങ്ങളും ഒക്കെ ഒരു പരിധിവരെ നമുക്ക് കുറഞ്ഞു കിട്ടാറുണ്ട്.. പക്ഷേ അത് കുറച്ചു നാളത്തേക്ക് മാത്രമുള്ള ആശ്വാസമായിരിക്കും..
പിന്നീട് കുറച്ചു ദിവസം കഴിയുമ്പോൾ അത് വീണ്ടും ശക്തിയായി തിരിച്ചുവരുന്നത് കാണാറുണ്ട്.. അപ്പോൾ എന്തുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ നമുക്ക് വരുന്നത്.. ഇതിന് പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം..ഒരുപാട് കാരണങ്ങളുണ്ട് ഇത്തരം ബുദ്ധിമുട്ടുണ്ടാകാൻ പക്ഷേ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് ഹൈപ്പോ അസ്സിഡിറ്റി ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…