ഭർത്താവിൻറെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഒരു പാവയെപ്പോലെ ജീവിച്ച ഭാര്യ.. എന്നാൽ അവസാനം സംഭവിച്ചത് കണ്ടോ…

നാജിയ നീ വാതിൽ തുറക്ക്.. എന്തൊരു ഉറക്കമാണ് ഇത്.. നാജിയ മോൾക്ക് എങ്കിലും വല്ലതും കൊടുക്കാൻ നോക്ക് കുട്ടി അതിനു വിശക്കുന്നുണ്ടാവും.. ഇത്താത്തയുടെ തുടരെയുള്ള വിളി അസഹ്യമായപ്പോൾ നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ തുടച്ച് ഞാൻ പതിയെ വാതിലിന് അടുത്തേക്ക് നടന്നു.. എന്തൊരു ഉറക്കമാണ് പെണ്ണേ നേരം എത്രയായെന്ന് അറിയുമോ.. നമ്മുടെ അമ്മായിയമ്മ പിറു പിറുക്കാൻ തുടങ്ങി ഈ പെട്ടെന്ന് വന്നേ..

ഇല്ല ഇത്താത്ത ഞാൻ പോവുക ആണ് എൻറെ വീട്ടിലേക്ക്.. പെട്ടെന്നുള്ള എന്റെ ആ വാക്കുകൾ ഇത്താത്തയിൽ ഒരു ഞെട്ടൽ ഉണ്ടാക്കി.. എന്താ നാജി നിനക്ക് പറ്റിയത് കുറെ ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു.. എന്താ ഈ നേരത്ത് ഒരു പോക്ക്.. അവൻ വീണ്ടും വഴക്ക് പറഞ്ഞോ.. കണ്ണൊക്കെ വല്ലാതെ ആയല്ലോ.. നീ കരയുകയായിരുന്നോ.. അതിനു മറുപടി പറയാതെ പതിയെ ഞാൻ വാതിൽ പടിയിൽ നിന്നും തിരികെ മുറിയിലേക്ക് തന്നെ നടന്നു.. ഞാൻ പോവുകയാണ് ഇത്താത്ത ഇവിടെ നിന്നും എന്നെന്നേക്കുമായി.. എല്ലാ ബന്ധങ്ങളും തകർത്ത് എറിഞ്ഞു കൊണ്ട് തന്നെ.. നീ എന്തൊക്കെയാണ് കുട്ടി പറയണേ..

ഞാൻ എല്ലാ കാര്യങ്ങളും പലപ്പോഴായി നിങ്ങളോട് പറഞ്ഞതല്ലേ.. നിങ്ങൾ കാണുന്ന സ്നേഹനിധിയായ ഭർത്താവ് അല്ല എനിക്ക് അയാൾ.. അയാൾക്ക് മറ്റൊരു മുഖം കൂടിയുണ്ട്.. എനിക്ക് മുന്നിൽ മാത്രം പ്രത്യക്ഷപ്പെടുന്ന അയാളുടെ യഥാർത്ഥ മുഖം.. അതിൽ നിന്ന് ഒരു മോചനം ഞാനും ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു.. ചുരുക്കിപ്പറഞ്ഞാൽ ഈ മഹർ എനിക്കൊരു ഭാരമാണ് ഇപ്പോൾ.. അത് ഞാൻ തിരികെ ഏൽപ്പിക്കാൻ പോകുകയാണ്..

നിങ്ങളുടെ ഭർത്താവിന്റെ കുഞ്ഞ് അനിയന് തന്നെ.. നാജിയ നീ എന്തൊക്കെയാ ഈ പറയണേ ബന്ധം വേർപെടുത്താൻ പോകുകയാണ് എന്നോ.. എന്താടി നിനക്ക് പറ്റിയത്.. എന്താണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം.. ആമി മോൾ അവളെ കുറിച്ച് ആലോചിച്ചു നോക്കിയോ നീ.. അവൾക്ക് വേണ്ടിയെങ്കിലും എല്ലാം മറന്നു കൂടെ നിനക്ക്.. എല്ലാം പെട്ടെന്ന് തന്നെ വലിച്ചെറിയാൻ വളരെ എളുപ്പമാണ് പക്ഷേ പിന്നീട് തിരികെ വേണമെന്ന് ആഗ്രഹിച്ചാൽ അത് പെട്ടെന്ന് തിരികെ കിട്ടണമെന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….