തൈറോയ്ഡ് ഹോർമോണുകളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ മൂലം ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ… വിശദമായി അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പലരും ഹോസ്പിറ്റലിലേക്ക് വന്നു പറയാറുണ്ട് ഡോക്ടർ എനിക്ക് വല്ലാതെ ചൂടാണ് അല്ലെങ്കിൽ തണുപ്പാണ് എന്നൊക്കെ അതായത് നമുക്ക് എല്ലാവർക്കും തണുക്കുമ്പോൾ അവർക്ക് കൂടുതൽ ചൂടായിരിക്കും അനുഭവപ്പെടുക..

അതുപോലെതന്നെ നമുക്കെല്ലാവർക്കും ചൂട് അനുഭവപ്പെടുന്ന സമയത്ത് അവർക്ക് നേരെ ഓപ്പോസിറ്റ് ആയിരിക്കും സംഭവിക്കുക അതായത് അവർക്ക് തണുപ്പ് ആയിരിക്കും ഉണ്ടാവുക.. സാധാരണയായിട്ട് തൈറോയ്ഡ് അസുഖമുള്ള ആളുകളിൽ കണ്ടുവരുന്ന ലക്ഷണങ്ങളാണ് ഇത്.. അതായത് സാധാരണയായിട്ട് തൈറോയ്ഡ് പേഷ്യന്റ് പറയുന്ന ലക്ഷണങ്ങളാണ് ഇവ.. സാധാരണ രോഗികൾ വന്നിട്ട് പറയാറുണ്ട് ഡോക്ടറെ എനിക്ക് തൈറോയ്ഡ് ആണ് എന്നുള്ളത് പക്ഷേ തൈറോയ്ഡ് എന്ന് പറയുന്നത് രോഗത്തിൻറെ പേരല്ല മറിച്ച് ആ ഒരു ഗ്രന്ഥിയുടെ പേരാണ്..

തൈറോയ്ഡ് എന്ന് പറയുന്നത് നമ്മുടെ തൊണ്ടയുടെ മുൻവശത്ത് ഒരു ബട്ടർഫ്ലൈ ഷേപ്പിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ്.. ഈ തൈറോയ്ഡ് നമ്മുടെ ശരീരത്തിലെ ഒരുപാട് പ്രവർത്തനങ്ങളെ സഹായിക്കുന്നുണ്ട് അതായത് നമ്മുടെ ശരീര വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്നു.. അതുപോലെതന്നെ ശരീരത്തിലെ ഒരുപാട് മെറ്റബോളിസം നിയന്ത്രിക്കുന്നത് ഈ തൈറോയ്ഡ് ഗ്രന്ഥിയാണ്..

ഈ തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോർമോണുകളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് പല അസുഖങ്ങളും നമുക്ക് ഉണ്ടാക്കുന്നത്… തൈറോയ്ഡ് ഹോർമോൺ കൂടുമ്പോൾ അത് ഹൈപ്പർ തൈറോയ്ഡിസം ആകുന്നു.. അതുപോലെതന്നെ ശരീരത്തിൽ തൈറോയ്ഡ് ഹോർമോൺ കുറയുമ്പോൾ അത് ഹൈപ്പോതൈറോയിഡിസം ആകുന്നു.. ഇത് രണ്ടും അല്ലാതെ മറ്റൊരു വിഭാഗമാണ് ഗോയിറ്റർ എന്ന് പറയുന്നത്.. ഈ ഒരു അസുഖം എന്ന് പറയുന്നത് നമ്മുടെ തൈറോയ്ഡ് ഗ്രന്ഥി വീങ്ങി വലുതായി വരുന്ന ഒരു അവസ്ഥയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…