ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ മലയാളികളുടെ ഇടയിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന എന്നാൽ പലർക്കും അതിനെക്കുറിച്ച് ഡീറ്റെയിൽ ആയിട്ട് അറിവില്ലാത്ത ഒരു വിഷയമാണ് അതാണ് മെറ്റബോളിക് സിൻഡ്രം അല്ലെങ്കിൽ ഇൻസുലിൻ റെസിസ്റ്റൻസ് സിൻഡ്രം എന്ന് പറയുന്നു.. പഠനങ്ങൾ കാണിക്കുന്നത് എന്താണെന്ന് വെച്ചാൽ നമ്മുടെ കേരളത്തിലെ 30% ആളുകൾക്ക് അതായത് നാലിൽ ഒരു പുരുഷനും അതുപോലെ മൂന്നിൽ ഒരു സ്ത്രീക്കും വീതം ഈ പറയുന്ന അസുഖം ഉണ്ട് എന്നുള്ളതാണ് പഠനങ്ങൾ പറയുന്നത്..
എന്നാൽ വാസ്തവത്തിൽ ഒരുപാട് ആളുകൾക്ക് ഈ ഒരു അസുഖം എന്താണ് എന്നുള്ളതിനെ കുറിച്ച് ഒരു ധാരണയുമില്ല.. അതുകൊണ്ടുതന്നെ പലർക്കും അറിവില്ലാത്തതുകൊണ്ട് തന്നെയാണ് ഇന്ന് ഈ ഒരു വിഷയത്തെക്കുറിച്ച് തന്നെ സംസാരിക്കാൻ ആയിട്ട് പോകുന്നത്.. അതുകൊണ്ട് നമുക്ക് ആദ്യം തന്നെ എന്താണ് മെറ്റബോളിക് സിൻഡ്രം എന്നുള്ളതിനെ കുറിച്ച് വിശദമായി മനസ്സിലാക്കാം.. ഇത് ഒരു അസുഖം മാത്രമല്ല ഒരു കൂട്ടം റിസ്ക് ഫാക്ടറുകൾ ചേർന്നതാണ്..
അതായത് ഡയബറ്റിക് അതുപോലെതന്നെ ഹാർട്ട് സംബന്ധമായ ഡിസീസസ് സ്ട്രോക്ക് അതുപോലെ ക്യാൻസർ തുടങ്ങിയ വലിയ മാരകമായ അസുഖങ്ങൾ വരാനുള്ള റിസ്ക് കൂട്ടുന്ന ഫാക്ടറുകളെ ഒരുമിച്ച് കൂട്ടിപ്പറയുന്ന ഒരു പേരാണ് മെറ്റബോളിക് സിൻഡ്രം എന്നുള്ളത്.. അപ്പോൾ ഇത്തരം പ്രശ്നങ്ങളെയൊക്കെ ഒരുമിച്ച് കൂട്ടി പറയാനുള്ള കാരണം എന്താണ്.. ഇത്തരം അസുഖങ്ങളുടെ എല്ലാം ബേസിക്കായിട്ട് ഉള്ള ഒരു കാരണം എന്ന് പറയുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് തന്നെയാണ്..
അപ്പോൾ നമുക്ക് ആദ്യം എന്താണ് ഇൻസുലിൻ റെസിസ്റ്റൻസ് എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം.. ഇൻസുലിൻ എന്നു പറഞ്ഞാൽ എല്ലാവരും കേട്ടിട്ടുള്ള ഒരു വാക്ക് ആയിരിക്കും.. ഇത് നമ്മുടെ ശരീരത്തിലുള്ള ഒരു ഹോർമോൺ ആണ്.. നമ്മുടെ ശരീരത്തിലെ ഷുഗറിന്‍റെ അളവ് നിയന്ത്രിക്കുന്ന ഒരു ഹോർമോൺ ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….