പല്ലുകളിൽ ഉണ്ടാകുന്ന എത്ര കഠിനമായ കറകളും ഇനി നമുക്ക് ഈസി ആയിട്ട് മാറ്റിയെടുക്കാൻ സാധിക്കും.. വിശദമായി അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ പല്ലുകൾക്ക് ഉണ്ടാകുന്ന നിറ വ്യത്യാസങ്ങളെ കുറിച്ചാണ്.. അതായത് കഴിഞ്ഞ ദിവസം എന്നെ കാണാൻ ആയിട്ട് ഒരു രോഗി വന്നിരുന്നു അപ്പോൾ അവരുടെ ഒരു പ്രധാന പ്രശ്നം എന്നു പറയുന്നത് അവര് ധാരാളം ചായ കുടിക്കുന്ന ഒരു വ്യക്തിയാണ്.. ഒരു ദിവസം തന്നെ ഒരു 12 ചായ എങ്കിലും അവർ കുടിക്കാറുണ്ട്.. ചായ കുടിക്കുമെങ്കിലും അത് കഴിഞ്ഞ് പ്രോപ്പർ ആയിട്ട് വായ ക്ലീൻ ചെയ്യാൻ അവർക്ക് കഴിയാറില്ല..

അതുകൊണ്ടുതന്നെ വളരെ നല്ല രീതിയിൽ അവരുടെ പല്ലുകളിൽ ഒക്കെ ഈ പറയുന്ന ചായക്കറ ഉണ്ട്.. പല്ലുകളിൽ ഇത്തരം ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് തന്നെ മറ്റുള്ളവരുടെ മുൻപിൽ പോയിട്ട് ഒന്ന് കോൺഫിഡന്റ് ആയി സംസാരിക്കാനോ അല്ലെങ്കിൽ എന്തെങ്കിലും പറയുമ്പോൾ ഒന്ന് പുഞ്ചിരിക്കാനും പോലും അവർക്ക് വല്ലാത്ത ഒരു മടി ഉണ്ട്.. ഇത്തരം കാര്യങ്ങൾ അവർ എന്നോട് പറഞ്ഞപ്പോൾ ഞാൻ അവരുടെ പല്ലുകൾ വിശദമായി പരിശോധിച്ചു പക്ഷേ ഈയൊരു കറ എന്നുള്ള പ്രശ്നമല്ലാതെ മറ്റൊരു ബുദ്ധിമുട്ടുകളും അവർക്കില്ല.. അങ്ങനെ ഞാൻ അവരുടെ പല്ല് ഒരു അരമണിക്കൂറിനുള്ളിൽ ക്ലീൻ ചെയ്തു..

അങ്ങനെ അവരുടെ പല്ലുകളിലുള്ള എല്ലാ കറകളും മാറി അവർക്ക് കൂടുതൽ കോൺഫിഡന്റ് ഓടുകൂടി ചിരിക്കാൻ പറ്റുന്നുണ്ടായിരുന്നു.. നമ്മൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടത് എന്തുകൊണ്ടാണ് നമ്മുടെ പല്ലുകളിൽ ഇത്തരം നിറവ്യത്യാസം ഉണ്ടാകുന്നത് എന്നും ഇതിനുപിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്നും ആണ്..

അതിൽ ഒരു പ്രധാന കാരണമായി പറയുന്നത് ഇത്തരം ചായ അല്ലെങ്കിൽ കാപ്പി കുടിക്കുന്നതിന്റെ ഉപയോഗമാണ്.. അതുപോലെതന്നെ പുകവലി ശീലമുള്ള ആളുകളിലും ഇത്തരത്തിൽ പല്ലുകളിൽ കറകൾ കാണാറുണ്ട്.. അതുപോലെതന്നെ വായ നല്ല പോലെ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിലും പല്ലുകളിൽ ഇത്തരത്തിൽ ബുദ്ധിമുട്ട് വരാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….