അമിതമായി ക്ഷീണം ഉണ്ടാകുന്നത് പല രോഗങ്ങളുടെയും തുടക്ക ലക്ഷണങ്ങളാണ്.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ക്ലിനിക്കിലേക്ക് ഒരുപാട് പേര് വന്നിട്ട് പ്രത്യേകിച്ച് അമ്മമാർ വന്ന് പറയുന്ന ഒരു ബുദ്ധിമുട്ടാണ് ജോലി ചെയ്യാൻ ഉള്ള ഒരു ഉന്മേഷക്കുറവ്.. അതുപോലെ കഠിനമായ ക്ഷീണം അനുഭവപ്പെടുക എപ്പോഴും കിടക്കണമെന്ന് തോന്നുക. ജോലിയെല്ലാം ചെയ്യാൻ കഴിയാതെ നാളേക്ക് മാറ്റിവയ്ക്കുക. ഒന്നിനും ഒരു ഉഷാർ ഇല്ലാത്ത ഒരു അവസ്ഥ.. അപ്പോൾ ഇന്ന് നമ്മുടെ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് എന്തുകൊണ്ടാണ് ഇത്തരത്തിൽ അമിതമായ ക്ഷീണം ഉണ്ടാവുന്നത് എന്നുള്ളതിനെക്കുറിച്ച് മനസ്സിലാക്കാം..

വളരെ അമിതമായ ക്ഷീണം ഉണ്ടാവണമെങ്കിൽ അതിന് പിന്നിൽ പല കാരണങ്ങളും ഉണ്ടാവും.. നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം ഇല്ലാതെ അല്ലെങ്കിൽ ലഭിക്കാതെ വരുമ്പോൾ ആണ് നമുക്ക് ക്ഷീണം അനുഭവപ്പെടുന്നത്.. അപ്പോൾ നമുക്ക് ആദ്യം അതിന്റെ കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.. ഒന്നാമതായിട്ട് പറയുകയാണെങ്കിൽ ഉറക്കം കൃത്യമായിട്ട് ഇല്ലെങ്കിൽ നമുക്കറിയാം സാധാരണയായിട്ട് ഒരു മുതിർന്ന ആൾക്ക് ഏഴു മുതൽ 8 മണിക്കൂർ വരെ തുടർച്ചയായി ഉറക്കം ലഭിക്കേണ്ടതുണ്ട്..

പല കാരണങ്ങൾ കൊണ്ട് നമുക്ക് ഉറക്കം ലഭിക്കാതെ വന്നാൽ നമുക്ക് പിന്നീട് രാവിലെ ഒരു ഉന്മേഷക്കുറവ് അനുഭവപ്പെടാറുണ്ട്. അതല്ലെങ്കിൽ നമുക്ക് ഒരു കാര്യത്തിലും ശ്രദ്ധിക്കാൻ കഴിയാതെ വരുന്നു.. അതുപോലെ തലവേദന വരുന്നു തലയ്ക്ക് വല്ലാത്ത ഒരു കനം അനുഭവപ്പെടുന്നു..ഇങ്ങനെയുള്ള ഒരു അവസ്ഥ ആയതുകൊണ്ട് തന്നെ ഇത്തരക്കാരുടെ ബിപി പരിശോധിച്ചു കഴിഞ്ഞാൽ അത് വളരെ കൂടുതലായിരിക്കും..

ഇത് വിട്ടുമാറാത്ത ക്ഷീണം ഉണ്ടാകുന്നതിന് ഒരു കാരണം തന്നെയാണ്.. അതുപോലെതന്നെ മറ്റു പല രോഗങ്ങൾ കൊണ്ടും വരാം.. ഉദാഹരണമായിട്ട് തൈറോയ്ഡ് പോലുള്ള രോഗങ്ങൾ ഉണ്ടെങ്കിൽ ഇത്തരത്തിൽ വരാം.. തൈറോയിഡ് രോഗമുള്ള രോഗികൾ വന്നാൽ ആദ്യം തന്നെ പറയുന്നത് ഡോക്ടർ അമിതമായ ക്ഷീണം അനുഭവപ്പെടുന്നു എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….