പുതിയതായി കല്യാണം കഴിഞ്ഞുവന്ന മരുമകൾ ഭർത്താവിൻറെ അമ്മയോടും അച്ഛനോടും ചെയ്തത് കണ്ടോ…

ഒന്നു നിൽക്കൂ നിങ്ങളോട് രണ്ടാളുമായി ഒരു കാര്യം പറയാനുണ്ട്.. ഞാൻ ഈ വീട്ടിലെ വേലക്കാരി ഒന്നുമല്ല.. ഇവിടുത്തെ മരുമകളാണ് അതുകൊണ്ടുതന്നെ ഇനി മുതൽ ഞാൻ എൻറെ ഭർത്താവിൻറെ കാര്യങ്ങൾ മാത്രമേ ശ്രദ്ധിക്കുള്ളൂ.. മറ്റുള്ളവർക്ക് വെച്ചുണ്ടാക്കി തരാനും അവരുടെ വസ്ത്രങ്ങൾ അലക്കാനും ഇനി എന്നെ കിട്ടില്ല.. മോളെ നീ എന്താണ് ഇങ്ങനെയൊക്കെ പറയുന്നത്.. അതിനുമാത്രം എന്താണ് ഇവിടെ ഉണ്ടായത്.. ഒന്നും ഇനി ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ പറയുന്നത്.. അവൾ ചവിട്ടി കുലുക്കി റൂമിലേക്ക് പോയി.. ഇതെല്ലാം കേട്ടുകൊണ്ട് നിന്ന് ഷമീർ അവളുടെ കൂടെ മുറിയിലേക്ക് നടന്നു..

ഇവൾക്ക് ജാഡയാണ് ഉമ്മ ആ ചെക്കനോട് ഞാൻ അന്ന് തന്നെ പറഞ്ഞതാണ് അവളെ വേണ്ട എന്നുള്ളത് പക്ഷേ പ്രേമം അല്ലേ അതും വലിയ പണക്കാരി പെണ്ണിനോട്.. ഇപ്പോൾ കണ്ടില്ലേ അവൾ ഇത്രയൊക്കെ പറഞ്ഞിട്ടും ഒരു ഉളുപ്പുമില്ലാതെ ഒരു അക്ഷരം പോലും മറുത്ത് പറയാതെ അവളുടെ കൂടെ പോയത്..

പെൺകോന്തൻ ഇത് കേട്ട് ഹസീന വീണ്ടും പുറത്തേക്ക് വന്നു അതെ സുബൈദ ഇത്ത ഞാനൊരു കാര്യം പറഞ്ഞേക്കാം ഷമീർ ഇക്ക നിങ്ങളുടെ ആങ്ങളയാണ് എന്നുള്ളത് ശരി തന്നെ പക്ഷേ ഇന്ന് അദ്ദേഹം എന്റെ ഭർത്താവ് കൂടിയാണ്.. എൻറെ ഭർത്താവിനെ ആരും കുറ്റം പറയുന്നത് എനിക്ക് ഇഷ്ടമല്ല.. ഇക്കയുടെ കുറവ് ഞാൻ സഹിച്ചോളാം.. നിങ്ങൾ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഞാൻ ഒരു കാര്യം കൂടി പറയാം ഞാൻ എൻറെ വീട്ടിലേക്ക് പോവുകയാണ്..

പോകുമ്പോൾ ഇക്കയെയും ഞാൻ വീട്ടിലേക്ക് കൊണ്ടുപോകും.. നിങ്ങൾക്ക് ആകെ ഒരു ആൺത്തരി മാത്രമല്ലേ ഉള്ളൂ അതിനെയും ഇവിടുന്ന് പറിച്ചു കൊണ്ടുപോകും ഞാൻ.. മോളെ നീ എന്താ ഇങ്ങനെയൊക്കെ കാണിക്കുന്നത് വെറും രണ്ടുമാസം മാത്രമല്ല ആയിട്ടുള്ളൂ നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്.. ഇതുവരെ നിങ്ങൾ ഇങ്ങനെ ആയിരുന്നില്ലല്ലോ.. എന്തുകൊണ്ടാണ് ഇങ്ങനെ പെട്ടെന്ന് ഒരു മാറ്റം വന്നത്.. ഇനിമുതൽ ഞാൻ ഇങ്ങനെയാണ് നിങ്ങൾക്ക് നിങ്ങളുടെ മരുമകളും മോനും ഈ വീട്ടിൽ തന്നെ നിൽക്കണം എന്നുണ്ടെങ്കിൽ നിങ്ങൾ മാറണം അല്ലെങ്കിൽ ഞങ്ങൾ ഞങ്ങളുടെ പാട്ടിനു പോകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…