ഭാവിയിൽ മുട്ട് തേയ്മാനം വരാതിരിക്കാൻ ഈ പറയുന്ന ഇൻഫർമേഷൻസ് അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് മുട്ട് വേദനയും അതിന്റെ പരിഹാര മാർഗ്ഗങ്ങളെ കുറിച്ചും ആണ്.. മുട്ട് വേദന എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ തന്നെ ഒരു വലിയ സന്ധിയാണ്.. അതായത് നമ്മുടെ തുടയെല്ലും അതുപോലെ കാലിലത്തെ എല്ലും ചേർന്ന് ഉണ്ടാകുന്ന ഒരു സന്ധിയാണ് അത്.. ഇതിൻറെ മുന്നിലായിട്ട് ഒരു ചിരട്ട എല്ലും കാണുന്നുണ്ട്.. നമ്മുടെ തുട എല്ലിനും അതുപോലെ കാലിൻറെ എല്ലിനും ഇടയ്ക്ക് ഒരു തരുണാസ്ഥി ഉണ്ട്.. അതിനെ നമ്മൾ കാർട്ടിലെജ് എന്ന് പറയുന്നു.. ഇത് എല്ലാം കൂടി ചേർന്നതാണ് കാൽമുട്ട് എന്ന് പറയുന്നത്..

നമുക്ക് ആദ്യം തന്നെ എന്താണ് മുട്ട് തേയ്മാനം എന്നുള്ളതു മനസ്സിലാക്കാം.. മുട്ട് തേയ്മാനം എന്ന് പറഞ്ഞാൽ നമ്മുടെ തുട എല്ലിനും കാല് എല്ലിന് ഇടയ്ക്ക് ഉള്ള തരുണാസ്ഥി തേഞ്ഞു പോകുന്നതിനെയാണ് നമ്മൾ സാധാരണ മുട്ട് തേയ്മാനം എന്ന് പറയുന്നത്.. ഇത് വരാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിക്കുമ്പോൾ ഏറ്റവും പ്രധാനമായും കാണുന്നത് അതായത് 10 പേരെ എടുത്താൽ അതിൽ മൂന്നുപേർക്ക് എങ്കിലും സാധാരണ ഒരു 50 വയസ്സ് കഴിഞ്ഞാൽ ഈ പറയുന്ന മുട്ട് തേയ്മാനം കാണാറുണ്ട്.. അതുകൊണ്ടുതന്നെ പ്രായമാണ് ഈ പറയുന്ന മുട്ട് തേയ്മാനം വരുന്നതിനുള്ള ഏറ്റവും വലിയ കാരണമായി പറയുന്നത്..

രണ്ടാമതായിട്ട് നമുക്ക് ചെറുപ്പകാലത്തിലെ ഉണ്ടാകുന്ന കാലിലെ പരിക്കുകൾ.. ആ ഒരു പരിക്കു മൂലം നമ്മുടെ മുട്ടിലുള്ള തരുണ അസ്ഥി അല്ലെങ്കിൽ കാർട്ടിലേജിന് എന്തെങ്കിലും ക്ഷതം സംഭവിച്ചാൽ ഇത്തരത്തിൽ വരാൻ സാധ്യതയുണ്ട്.. രണ്ടാമതായിട്ട് ഒരു പ്രധാന കാരണമായി പറയുന്നത് കാലുകളിൽ വരുന്ന ഇൻഫെക്ഷൻ തന്നെയാണ്.. അതായത് നമ്മുടെ മുട്ടുകളിൽ ഏതെങ്കിലും തരത്തിലുള്ള ഒരു അണുബാധ ഉണ്ടായിക്കഴിഞ്ഞാൽ അത് കാലക്രമേണ ഈ ഒരു അണുബാധ പോയിക്കഴിഞ്ഞാലും നമ്മുടെ തരുണ അസ്ഥി ദ്രവിച്ചു പോവുകയും പിന്നീട് അത് നമ്മളെ തേയ്മാനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….