ഭക്ഷണം കഴിച്ചാൽ ഉണ്ടാകുന്ന അസിഡിറ്റി പ്രോബ്ലംസ് നിമിഷം നേരം കൊണ്ട് മാറ്റിയെടുക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ജനസംഖ്യയുടെ 75 ശതമാനം ആളുകളിലും കണ്ടുവരുന്ന അസിഡിറ്റി എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്..അസിഡിറ്റി എന്നുള്ള വാക്ക് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് ഒരു ആസിഡ് കൂടിയിട്ടുള്ള ഒരു അവസ്ഥ എന്നുള്ളതാണ്.. പക്ഷേ 50% ആളുകളിലും ആസിഡ് കുറഞ്ഞതുകൊണ്ടാണ് ഈ പറയുന്ന ലക്ഷണങ്ങൾ കാണിക്കാറുള്ളത്..

ഹൈപ്പർ അസിഡിറ്റി ആയാലും അതുപോലെ ഹൈപ്പോ അസിഡിറ്റി ആയാലും ഇതിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ സിമിലർ ആണ്.. സാധാരണ കണ്ടുവരുന്നത് നമുക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന നെഞ്ചിനകത്ത് ഉണ്ടാകുന്ന ഒരു എരിച്ചിൽ.. വയറു വീർത്തു വരുക അതുപോലെ തന്നെ ഏമ്പക്കം വരിക കീഴ്വായൂ ശല്യം ഉണ്ടാവുക.. അതുപോലെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ മസിൽ പിടുത്തം ഉണ്ടാവുക.. പലപ്പോഴും ആളുകൾ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ളത് ഡോക്ടറെ ഞാൻ മുൻപ് കഴിച്ചിരുന്ന പല ഭക്ഷണങ്ങളും ഈയടുത്ത കാലങ്ങളിലായിട്ട് എനിക്ക് തീരെ കഴിക്കാൻ പറ്റുന്നില്ല.

അതായത് മുട്ട അതുപോലെതന്നെ പയറുവർഗങ്ങൾ കടല തുടങ്ങിയവ ആഹാരങ്ങൾ.. നമ്മൾ കഴിക്കുന്ന പലതരത്തിലുള്ള ആഹാരങ്ങളിലെ കൂടുതൽ ഫംഗസ് ബാക്ടീരിയ ഒക്കെ അടങ്ങിയിട്ടുണ്ട്..നമ്മുടെ സ്റ്റോമക്കിൽ നല്ല ആസിഡ് പി എച്ച് ഉണ്ടെങ്കിൽ മാത്രമേ ഈ പറയുന്ന ബാക്ടീരിയ അതുപോലെതന്നെ ഫംഗസ് എല്ലാം നശിച്ചു പോവുകയുള്ളൂ..

അത് മാത്രമല്ല നമ്മുടെ ഭക്ഷണത്തിലുള്ള പ്രോട്ടീൻ വിഘടിക്കുകയും അതിന്റെ കണ്ടന്റ് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയാണ് എങ്കിലും നമ്മുടെ സ്റ്റൊമക്കിൽ നല്ല ആസിഡ് പി എച്ച് ആവശ്യമാണ്.. അതുകൊണ്ടുതന്നെ ശരീരത്തിൽ ആസിഡ് ഇല്ലെങ്കിൽ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായ രീതിയിൽ ദഹിക്കില്ല.. ഈ ദഹിക്കാത്ത ഭക്ഷണങ്ങൾ നമ്മുടെ ചെറുകുടലിൽ കെട്ടിക്കിടന്ന് മലമായി പോകാൻ സാധിക്കില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….