തൻറെ മുൻപിൽ കസേരയിൽ തലകുനിച്ച് ഇരിക്കുന്ന ഒരു 12 വയസ്സ് കാരിയായ പെൺകുട്ടിയിലേക്ക് പോയി തന്റെ കണ്ണുകൾ.. അവൾ മറ്റേതോ ലോകത്താണ്.. ഡോക്ടറെ.. ഇവൾ നന്നായി പഠിച്ചു കൊണ്ടിരുന്ന പെൺകുട്ടിയാണ്.. ഇപ്പോൾ കൂടുതൽ അഹങ്കാരം വച്ചിട്ടുണ്ട്.. അവളുടെ വലതുഭാഗത്തായി ഇരുന്ന അമ്മ ദേഷ്യം കൊണ്ട് എന്തൊക്കെയോ വിളിച്ചു പറയുമ്പോൾ എന്റെ കണ്ണുകൾ അവരിലേക്ക് പോയി.. ആ കൊച്ചു കുട്ടിയോട് വല്ലാത്ത ദേഷ്യം അവർക്കുണ്ടായിരുന്നു..
ആ അമ്മയെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. നല്ലപോലെ പഠിച്ചിരുന്ന നല്ല ആക്ടീവ് ആയിരുന്ന മകൾ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ എല്ലാത്തിൽ നിന്നും ഉൾവലിയുമ്പോൾ സ്വാഭാവികമായിട്ടും അവർക്ക് ദേഷ്യം വരുന്നത് സാധാരണയാണ്.. അതുകൊണ്ടുതന്നെ മോളോട് ദേഷ്യത്തോടെ മാത്രമേ അവർക്ക് പെരുമാറാൻ കഴിയുകയുള്ളൂ.. അവരുടെ ഭാഗം ശരിയാണെന്ന് രീതിയിൽ ഞാൻ അവരെ നോക്കിയപ്പോൾ അമ്മ വീണ്ടും തുടർന്നു..
ഡോക്ടർക്ക് അറിയുമോ എത്ര കഷ്ടപ്പാട് ഉണ്ടെങ്കിലും ഒരു കുറവും അറിയിക്കാതെയാണ് ഞങ്ങൾ ഇവളെ വളർത്തുന്നത്.. ഒരുപാട് വിലയുള്ള വസ്ത്രങ്ങൾ അല്ലാതെ ഇവൾക്ക് മറ്റൊന്നും വാങ്ങി കൊടുത്തിട്ടില്ല.. അവൾ ഏതൊരു ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നുവോ അതെല്ലാം തന്നെ നിമിഷം നേരം കൊണ്ട് അവളുടെ മുന്നിലേക്ക് എത്തുമായിരുന്നു.. എന്നാൽ ഇപ്പോൾ കുറെ ദിവസമായിട്ട് അവൾക്ക് ഒന്നും വേണ്ട.. അവൾ അതും പറഞ്ഞുകൊണ്ട് മുകളിലേക്ക് നോക്കുമ്പോൾ ആ കുഞ്ഞ് തലതാഴ്ത്തിക്കൊണ്ട് ഇരിക്കുകയായിരുന്നു..
എനിക്ക് അവളെ ശ്രദ്ധിച്ചപ്പോൾ മനസ്സിലായി ശരിയാണ് അവൾക്ക് നല്ലപോലെ ക്ഷീണമുണ്ട് തളർച്ചയുണ്ട്.. എന്നാൽ അത് ആഹാരം കഴിക്കാത്തത് കൊണ്ട് മാത്രമുള്ള തളർച്ചയും ക്ഷീണവും അല്ല എന്നുള്ളത് അവളുടെ മുഖത്ത് നോക്കുമ്പോൾ തന്നെ അറിയാം.. അമ്മ പെട്ടെന്ന് തന്നെ അവളുടെ മാർക്ക് ലിസ്റ്റുകൾ ഡോക്ടറെ എടുത്ത് കാണിച്ചു എന്നിട്ട് തുടർന്നു… ഡോക്ടർ ഇതൊന്നും നോക്കണം കഴിഞ്ഞവർഷത്തെ മാർക്കിലിസ്റ്റും ഈ വർഷത്തെ മാർക്ക് ലിസ്റ്റും ആണ് ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…