ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പല ഘടകങ്ങളും ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ്.. അതുകൊണ്ടുതന്നെ ചില വൈറ്റമിൻസ് പ്രോട്ടീനുകളുടെയും ന്യൂനത നമ്മുടെ ശരീരത്തിലെ പലവിധ രോഗങ്ങളും ഉണ്ടാക്കാറുണ്ട്.. അപ്പോൾ ശരീരത്തിൽ ഇത്തരം പ്രോട്ടീൻസ് ന്യൂട്രിയൻസിന്റെയും കുറവുകൾ ഉണ്ട് എന്നുള്ളത് ശരീരം പലവിധ ലക്ഷണങ്ങളിലൂടെ നമുക്ക് മുൻപേ തന്നെ കാണിച്ചു തരാറുണ്ട്..
എന്നാൽ ശരീരം കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങൾ പലരും നിസ്സാരമായി തള്ളിക്കളയാറുണ്ട് അല്ലെങ്കിൽ പലർക്കും അത് അറിയാതെ തന്നെ പോകാറുണ്ട്.. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ശരീരം ഇത്തരത്തിൽ കാണിച്ചുതരുന്ന ചെറിയ ലക്ഷണങ്ങൾ പോലും നമ്മൾ തുടക്കത്തിലെ തന്നെ കണ്ടുപിടിച്ച് അതിനെ ശരിയായ ട്രീറ്റ്മെന്റുകൾ എടുക്കുകയാണെങ്കിൽ നമുക്ക് ഭാവിയിൽ വരാനിരിക്കുന്ന പല മാരകമായ രോഗങ്ങളിൽ നിന്നും പൂർണ്ണമായും രക്ഷപ്പെടാൻ സാധിക്കുന്നതാണ്.. പലപ്പോഴും നമ്മളെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ആയിട്ട് ഡോക്ടറെ കാണാൻ പോകുമ്പോൾ ഡോക്ടർമാരെ നമ്മുടെ കൈകളിലെ വിരലുകളും നഖങ്ങളും നോക്കുന്നത് കാണാം അതുപോലെ തന്നെ നാക്ക് നീട്ടാൻ പറയാറുണ്ട്..
കാരണം ഇത്തരത്തിലുള്ള ലക്ഷണങ്ങൾ മനസ്സിലാക്കി നമുക്ക് രോഗത്തിൻറെ നിർണയം സാധ്യമാകുന്നതാണ്.. അപ്പോൾ ന്യൂട്രിയൻസിന്റെ അപര്യാപ്തതകൾ എന്തെല്ലാം ലക്ഷണങ്ങൾ കാണിച്ചു തരും എന്ന് നമുക്ക് നോക്കാം.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് കോട്ടുവായ ഇടുക എന്ന് പറയുന്നത്.. എന്നാൽ ഈ ഒരു കോട്ടുവായ ഇടുന്നതിൽ നിന്നാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് കാരണം ആളുകൾ ഇതൊരു രോഗമായിട്ട് കണക്കാക്കാറില്ല..
എന്നാൽ ഇത് വലിയൊരു രോഗമായിട്ട് കണക്കാക്കേണ്ടതില്ല കാരണം ക്ഷീണിതനായ ഒരു വ്യക്തി കോട്ടുവായ ഇടാറുണ്ട്.. എന്നാൽ നമ്മൾ ഈ ഒരു കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്താണ് എന്ന് വച്ചാൽ അല്ലെങ്കിൽ മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ഒരു വ്യക്തി നിരന്തരമായി കോട്ടുവായ ഇടുന്നുണ്ടെങ്കിലു അത് തീർച്ചയായും ശ്രദ്ധിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….