ലളിതാസഹസ്രനാമം ദിവസവും ജപിച്ചാൽ ജീവിതത്തിൽ വന്നുചേരുന്ന പ്രധാന മാറ്റങ്ങൾ.. വിശദമായ അറിയാം…

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് ലളിതാസഹസ്രനാമത്തെ കുറിച്ചാണ്.. ഒരുപാട് പേര് ഇതിനെക്കുറിച്ച് ധാരാളം സംശയങ്ങൾ ചോദിച്ചിരുന്നു അതുകൊണ്ടും കൂടിയാണ് എന്ന് ഈ ഒരു വിഷയം തന്നെ സംസാരിക്കാൻ എടുക്കുന്നത്.. ഇത് എങ്ങനെയാണ് ജപിക്കേണ്ടത് എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. ആദി പരാശക്തിയായ ജഗദീശ്വരിയുടെ ആയിരം വിശേഷണങ്ങൾ അഥവാ ദേവിയുടെ ആയിരം പേരുകൾ ഉൾക്കൊള്ളുന്ന ഒരു സ്തോത്രം ആണ് ശ്രീ ലളിതാസഹസ്രനാമം എന്ന് പറയുന്നത്..

ഏതൊരു ഭഗവതി പൂജകൾക്കും ഇത് ജപിക്കാറുണ്ട്.. ഇത് ജപിക്കുന്നത് വഴി ആഗ്രഹ സഫലീകരണവും മോക്ഷവും ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ദുരിതങ്ങളിൽ നിന്നുള്ള മോചനവും നമുക്ക് ഇതിലൂടെ സാധ്യമാകും.. അതുമാത്രമല്ല നമ്മുടെ മനസ്സിന് അപാരമായ ഒരു ശക്തി കൈവരുകയും ചെയ്യും.. വിദ്യയ്ക്ക് സരസ്വതിയും ഐശ്വര്യങ്ങൾക്ക് ലക്ഷ്മിയും അതുപോലെ ധൈര്യത്തിന് ഭദ്രകാളിയെയും ഉപാസിക്കുന്നു.. ഈ മൂന്ന് രൂപങ്ങളിലും വിളങ്ങുന്നത് നമ്മുടെ ആദിപരാശക്തി തന്നെയാണ്.. ലോകം മുഴുവൻ അറിയപ്പെടുന്ന ആയോധന കലയാണ് കേരളത്തിൻറെ കളരി എന്നു പറയുന്നത്..

കളരിയിൽ ദേവിയാണ് പ്രതിഷ്ഠ അല്ലാതെ ദേവൻ അല്ല.. കാരണം അങ്കത്തട്ടിൽ ധൈര്യത്തിന് തുല്യം പകരം വയ്ക്കാൻ മറ്റാരുമില്ല എന്നുള്ളത് തന്നെ.. ഇവിടെ വിഷ്ണു അല്ലെങ്കിൽ പരമശിവനെ സ്മരിച്ചത് കൊണ്ട് യാതൊരു കാര്യവുമില്ല എന്നാൽ പരാശക്തി ദേവിയെ ചിന്തിക്കുന്ന മാത്രയിൽ തന്നെ നമ്മുടെ മനസ്സ് കൂടുതൽ ധൈര്യം കൈവരിക്കും.. പതിനാറാം നൂറ്റാണ്ടിലെ വടക്കൻ കേരളത്തിൽ ജീവിച്ചിരുന്ന ഒരു ധീര യോദ്ധാവ് ആയിരുന്നു തച്ചോളി ഉദയൻ..

ആയോധനകലയായ കളരിപ്പയറ്റിൽ തികഞ്ഞ ഒരു വ്യക്തിയായിരുന്നു അദ്ദേഹം.. അദ്ദേഹത്തിൻറെ ഇഷ്ട മൂർത്തിയായിരുന്നു ലോകനാർ കാവിലമ്മ.. ഇവിടുത്തെ പ്രതിഷ്ഠ എന്ന് പറയുന്നത് ദുർഗ്ഗാദേവിയാണ്.. ക്ഷേത്രത്തിന് 1500 വർഷത്തിന്റെ പഴക്കം ഉണ്ട്.. തച്ചോളി ഉദയനൻ ദിവസവും ഇവിടെ വന്ന് ദേവിയെ ആരാധിച്ചത് ആയിട്ട് ചരിത്രരേഖകൾ പറയുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…