ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് അതായത് അവരുടെ കഴുത്തിലും അതുപോലെതന്നെ അവരുടെ മുഖത്തും അതുപോലെ അവരുടെ കക്ഷത്തിലും തുട ഇടുക്കിലും ഒക്കെ കറുപ്പ് നിറം വരുന്നു എന്നുള്ളത്.. ഇത് പൊതുവേ പല കാരണങ്ങൾ കൊണ്ട് വരാറുണ്ട്.. ഈയൊരു കറുപ്പ് നിറം വരുന്നതിനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് നമ്മുടെ ശരീരഭാരം കൂടുന്നത് തന്നെയാണ്.. അതുപോലെതന്നെയാണ് പ്രമേഹ രോഗികളിലും ഇത്തരത്തിൽ കണ്ടു വരാറുണ്ട്..
ഇവരിൽ ഡയബറ്റിസ് കൺട്രോളിൽ അല്ലാതെ വരുമ്പോൾ ശരീരഭാഗങ്ങളിൽ ഇത്തരത്തിൽ കറുപ്പ് നിറം കാണപ്പെടാറുണ്ട്.. മറ്റു ചില ആളുകളിലെ അവരുടെ മുഖത്തിന്റെ രണ്ട് ഭാഗങ്ങളിലായിട്ട് വരാറുണ്ട്.. അപ്പോൾ നമുക്ക് ഇത് എങ്ങനെ പരിഹരിക്കാം എന്ന് ചോദിച്ചാൽ ഇത് മാനേജ് ചെയ്യേണ്ട ഒരു രീതി എന്നു പറയുന്നത് നമ്മുടെ ജീവിതശൈലി നിയന്ത്രിക്കുക അതുപോലെ തന്നെ ഡയറ്റ് പ്ലാൻ നല്ലപോലെ മുന്നോട്ടു കൊണ്ടുപോവുക എന്നുള്ളത് തന്നെയാണ്..
അപ്പോൾ ഇത്തരത്തിൽ ജീവിതശൈലികൾ ശ്രദ്ധിക്കുമ്പോൾ ഇതിന്റെ കൂടെ നമുക്ക് ഇതിനായിട്ടുള്ള പല ക്രീമുകളും മരുന്നുകളും ഉപയോഗിക്കാമെന്നുള്ളതാണ്.. പക്ഷേ ഈ ക്രീമുകൾ ഉപയോഗിക്കുമ്പോൾ അത് എപ്പോഴും സെക്കന്റ് ഓപ്ഷൻ ആയിട്ട് വേണം ഉപയോഗിക്കാൻ.. അപ്പോൾ ആദ്യത്തെ ഒരു മാർഗ്ഗം അല്ലെങ്കിൽ ഓപ്ഷൻ എന്ന് പറയുന്നത് നമ്മുടെ ശരീരഭാരം കുറയ്ക്കുക അതുപോലെതന്നെ ഡയബറ്റീസ് ലെവൽ ഒക്കെ നോർമലിൽ കൊണ്ടുവരുക എന്നുള്ള തന്നെയാണ്..
അതുപോലെ ഡയറ്റിസ് രോഗികൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് മൂന്നുമാസം കൂടുമ്പോൾ എങ്കിലും നിങ്ങളുടെ ഷുഗർ ലെവൽ നോർമൽ ആണോ എന്ന് അറിയാൻ ഉറപ്പായും ടെസ്റ്റ് ചെയ്തു നോക്കണം.. നമുക്കെല്ലാവർക്കും അറിയാം ചോറ് ധാരാളം കഴിച്ചാൽ ഡയബറ്റിസ് ലെവൽ കൂടും എന്നുള്ളത്.. പലരും ചോറ് മാറ്റിയിട്ട് ചപ്പാത്തി കഴിക്കാറുണ്ട് പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ചപ്പാത്തി കഴിച്ചാലും ചോറിന്റെ അതേ ഗുണം തന്നെയാണ് ശരീരത്തിന് ലഭിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….