ഇവിടെ ആദ്യം എനിക്ക് ഉണ്ടായ ഒരു ആശ്ചര്യജനകമായ ഒരു അനുഭവത്തെക്കുറിച്ച് പറഞ്ഞിട്ട് നമ്മുടെ ഇന്നത്തെ വിഷയമായ ഈശ്വരന്റെ പ്രസൻസ് ഫീൽ ചെയ്യുന്ന ആ മൂന്ന് അവിഭാജ്യമായ നിമിഷങ്ങളെ കുറിച്ച് പറയാം.. എന്തിനാണ് ഈ അനുഭവങ്ങളെ കുറിച്ച് ഇപ്പോൾ പറയുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ കയ്യിൽ ആവശ്യത്തിലധികം ധനം ഉണ്ട് എന്ന് വെച്ചിട്ട് ഈശ്വരനെ ഒരിക്കലും വെല്ലുവിളിക്കരുത് എന്ന് പറയാൻ വേണ്ടിയാണ്..
ഈ സംഭവം നടക്കുന്നത് കഴിഞ്ഞതിന്റെ മുൻപിലത്തെ കർക്കിടക മാസത്തിലാണ്.. ഇത് എന്തുകൊണ്ടാണ് ഇത്രയും ഓർത്തിരിക്കുന്നത് എന്ന് ചോദിച്ചാൽ രാമായണ പാരായണം തുടങ്ങിയതിന്റെ മൂന്നാമത്തെ ദിവസം ഒരാൾ മനയിലേക്ക് വന്നു.. തൃശ്ശിന പള്ളിയാണ് അദ്ദേഹത്തിൻറെ വീട്.. ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത് ഒരു 7 മാസം മുമ്പ് ഇവിടെ ശ്രീരംഗം കോവിലിൽ വച്ചിട്ടാണ്.. ഒരു പഞ്ചസാര ഫാക്ടറിയുടെ ഉടമയാണ് അദ്ദേഹം..
ഇയാൾ നമ്മുടെ മനയിലേക്ക് വന്നത് എന്തിനാണ് എന്ന് ചോദിച്ചാൽ അയാൾക്ക് പുതിയൊരു വീട് വയ്ക്കണം.. ആ ഒരു വീടിൻറെ സ്കെച്ച് അതുപോലെ പ്ലാൻ ഒക്കെ അദ്ദേഹം കൊണ്ടുവന്നിട്ടുണ്ടായിരുന്നു.. അതെല്ലാം തന്നെ ഞാൻ പരിശോധിച്ചു.. അതിൽ യാതൊരു അപാകതയും ഉണ്ടായിരുന്നില്ല എന്നാൽ തറകല്ല് ഇടുവാൻ അനുയോജ്യമായ ഒരു തീയതി കുറിച്ചു തരുവാൻ അയാൾ ആവശ്യപ്പെട്ടു.. അത് പ്രകാരം ആ ഒരു വർഷം 2019ലെ സെപ്റ്റംബർ ഒക്ടോബർ നവംബർ ഈ പറയുന്ന മാസങ്ങൾ ഒന്നും അനുയോജ്യമല്ലായിരുന്നു..
അനുയോജ്യ ഫലം മാത്രമല്ല അതിനു നേരെ വിപരീതഫലങ്ങൾ അത് ഉണ്ടാക്കുകയും ചെയ്തു.. ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു 2020 പകുതിക്ക് മാത്രം മതി ഗ്രിഹനിർമ്മാണം ആരംഭിക്കുവാൻ അല്ലെങ്കിൽ അനർത്ഥങ്ങൾ ഉണ്ടാകുമെന്ന് തീർത്തും പറഞ്ഞതായിരുന്നു.. എന്താണ് അങ്ങനെ പറയാനുള്ള കാരണം എന്ന് ചോദിച്ചാൽ അയാളുടെ ഗ്രഹനില പ്രകാരം അത് വീട് നിർമ്മിക്കാൻ പറ്റിയ സമയമായിരുന്നില്ല…
ഗൃഹ നിർമ്മാണം അതുപോലെതന്നെ വിവാഹം എന്നൊക്കെ പറയുന്നത് ഒരു യോഗം ആണ്.. ഇപ്പോൾ ഇതെല്ലാം ധിക്കരിച്ചുകൊണ്ട് ഒരു വ്യക്തി പറയുകയാണ് എൻറെ കയ്യിൽ ധാരാളം പണമുണ്ട് അതുകൊണ്ടുതന്നെ ഞാൻ വേണമെങ്കിൽ നാളെ തന്നെ വിവാഹം കഴിക്കും എന്താ നിങ്ങൾക്ക് കാണണോ എന്നൊക്കെ ചോദിച്ചാൽ തീർച്ചയായും വിവാഹം കഴിക്കാം അതിനെ യാതൊരു തടസ്സവുമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…