സന്ധിവാതവും ആമവാതങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും ഇവ വരുന്നതിനുള്ള പ്രധാന കാരണങ്ങളെ കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പല ആളുകളിലും വളരെ സർവസാധാരണമായിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് സന്ധിവേദനകൾ എന്ന് പറയുന്നത്.. നമുക്കറിയാം പലതരം സന്ധി വേദനകൾ ആളുകളിൽ കാണപ്പെടുന്നുണ്ട്.. അതിൽ ആമവാതങ്ങളും പലതരം ജോയിൻറ് പെയിനും അതുപോലെതന്നെ ഗൗട്ടി ആർത്രൈറ്റിസ് ഇങ്ങനെ പലതരത്തിലുള്ള സന്ധിവാത രോഗങ്ങൾ നമ്മുടെ ഇടയിലുണ്ട്..

ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് സന്ധികൾക്ക് ഉണ്ടാകുന്ന തേയ്മാനം കൊണ്ട് സംഭവിക്കുന്ന രോഗങ്ങളും അതുപോലെ ഈ ഒരു അസുഖങ്ങളെ നമുക്ക് എങ്ങനെ മറകടക്കാൻ സാധിക്കും എന്നും ഇത് ഇവ വരാതിരിക്കാൻ നമുക്ക് എന്തെല്ലാം കാര്യങ്ങൾ മുൻപേ തന്നെ ശ്രദ്ധിക്കാം എന്നുള്ള കാര്യങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്..

ഇന്ന് ആളുകളിൽ വളരെ കോമൺ ആയിട്ട് കാണുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന് പറയുന്നത്.. അതുപോലെതന്നെ സന്ധികൾ കൊണ്ട് ഒരുപാട് വർക്ക് ചെയ്യുന്ന ആളുകൾക്ക് ഈ ഒരു പ്രശ്നം വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്.. അതുപോലെതന്നെ ഈ ഒരു പ്രശ്നം ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമായിട്ട് പറയുന്നത് നമുക്കുണ്ടാകുന്ന അമിതവണ്ണം തന്നെയാണ്.. ഇന്ന് പ്രത്യേകിച്ചും ആളുകളിൽ അമിതവണ്ണം എന്നു പറയുന്നത് വളരെ കോമൺ ആയിട്ട് കണ്ടുവരുന്നു.. അമിതവണ്ണം കൂടുന്നത് മൂലം ഈ പറയുന്ന ആർത്രൈറ്റിസ് മാത്രമല്ല മറ്റു ഒരുപാട് രോഗങ്ങൾ അവരെ ബാധിക്കുന്നുണ്ട്..

അടുത്തതായിട്ട് നമുക്ക് ഈ പറയുന്ന സന്ധിവാതവും അതുപോലെ ആമവാദവും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. ആമവാതം എന്നു പറയുന്നത് ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ്.. അതായത് നമ്മുടെ ശരീരത്തിലുള്ള കോശങ്ങൾ നമുക്ക് എതിരെ തന്നെ പ്രവർത്തിക്കുന്ന ഒരു അവസ്ഥയാണ് ഇത്.. എന്നാൽ സന്ധിവാതങ്ങൾ എന്നു പറയുന്നത് നമ്മുടെ ശരീരഭാരം ആയിട്ട് അല്ലെങ്കിൽ നമ്മുടെ കാർട്ടിലേജ് ആയി അല്ലെങ്കിൽ സന്ധികൾക്ക് ഉണ്ടാകുന്ന ഡാമേജുകൾ ഒക്കെ കൊണ്ടുവരുന്ന ഒരു ബുദ്ധിമുട്ടാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….