നമുക്ക് കരൾ രോഗ സാധ്യതകൾ ഉണ്ടോ ഇല്ലയോ എന്നുള്ളത് എങ്ങനെ നേരത്തെ തിരിച്ചറിയാം.. വിശദമായ അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കരൾ രോഗങ്ങളെ കുറിച്ചാണ്.. ഇന്ന് പഠനങ്ങൾ പറയുന്നത് ആളുകളിൽ വളരെയധികം കരൾ രോഗികൾ കൂടിവരുന്നു എന്നുള്ളതാണ്.. അതുപോലെതന്നെ ഈ ഒരു കരൾ രോഗങ്ങൾ ബാധിച്ച് ഒരുപാട് ആളുകൾ മരണപ്പെടുന്നുണ്ട്.. കരൾ രോഗങ്ങൾക്കുള്ള ചികിത്സകൾ എന്ന് പറയുന്നത് സാധാരണക്കാരായ ആളുകൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്..

ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് കരൾ രോഗങ്ങൾ തുടക്കത്തിലെ നമുക്ക് എങ്ങനെ തിരിച്ചറിയാൻ കഴിയും അതുപോലെ ഇവ വരാതിരിക്കാൻ വേണ്ടി നമുക്ക് എങ്ങനെ പ്രതിരോധിക്കാൻ സാധിക്കും എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി അറിയാം.. പൊതുവേ ഒട്ടുമിക്ക ആളുകളിലും ഇന്ന് കണ്ടുവരുന്ന ഒരു അസുഖമാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്.. ഇത് കരൾ രോഗത്തിൻറെ ആദ്യ ലക്ഷണമാണ് എന്ന് നമുക്ക് പറയാം..

ഫാറ്റി ലിവർ എന്ന് പറഞ്ഞാൽ നമ്മുടെ കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന ഒരു അവസ്ഥയാണ്.. ഇത് 30 ശതമാനത്തിൽ കൂടുതൽ ആയിക്കഴിഞ്ഞാൽ അത് വളരെ സങ്കീർണമായ ഒരു അവസ്ഥയായി മാറും.. ലിവറിനെ ഏതൊരു തരത്തിലുള്ള അസുഖങ്ങൾ ബാധിക്കാൻ തുടങ്ങിയാലും അതിനെ പ്രതിരോധിക്കുന്നത് ലിവറിൽ ഫാറ്റ് ഉള്ളതുകൊണ്ടാണ്.. ഇതിലെ ഏറ്റവും സങ്കീർണമായ ഒരു അവസ്ഥയാണ് സിറോസിസ് എന്ന് പറയുന്നത്..

അതായത് ലിവറിലെ കോശങ്ങളിൽ സ്ഥായിയായ കേടുപാടുകൾ വന്നുകൊണ്ട് ലിവറിന്റെ അകത്തെ കോശങ്ങളിൽ കുറേ നാരുകൾ ഫോം ചെയ്തു വരും അതിൻറെ ഭാഗമായി ലിവറിൽ കുരുക്കൾ വരിക.. പിന്നീട് അത് വളരെ കട്ടിയായി വരും.. നോർമൽ ലിവർ എന്ന് പറഞ്ഞാൽ വളരെ സോഫ്റ്റ് ആയിരിക്കും.. അതായത് നോർമൽ ലിവർ എന്ന് പറഞ്ഞാൽ ഉദാഹരണമായിട്ട് അലുവ കഷണം പോലെ ഉണ്ടാവും.. എന്നാൽ ഈ പറയുന്ന സിറോസിസ് വന്നു കഴിഞ്ഞാൽ അത് ഒരു അടയ്ക്ക പോലെ ചുരുങ്ങിപ്പോകും.. സിറോസിസ് കുറെ വർഷങ്ങൾ കഴിഞ്ഞാൽ ആളുകളിലെ ക്യാൻസർ പോലുള്ള അസുഖങ്ങളായി മാറുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…