കോട്ടയ്ക്കരികിലൂടെ പോകുന്നവരെല്ലാം അപ്രത്യക്ഷമാകുന്ന വിചിത്രമായ കോട്ട.

പലതരത്തിലുള്ള വിചിത്രമായ കെട്ടുകഥകളും ഉള്ള ചില നിർമ്മിതികളെക്കുറിച്ചു കേട്ടിട്ടുണ്ടാകും. ഇത്തരത്തിൽ ചില വ്യത്യസ്തമായ കഥകൾ ഉള്ള ഇന്ത്യയിലെ തന്നെ പല കോട്ടകളെ കുറിച്ചും നാം കേട്ടിട്ടുണ്ടാവും. ഇന്ത്യയിൽ ഭോപ്പാലിൽ സ്ഥിതി ചെയ്യുന്ന ബെയ്സൺ കോട്ടയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. ബെയ്സൺ കോട്ട സ്ഥാപിച്ചത് ബെയ്സൺ രാജാവാണ്. പലതരത്തിലുള്ള വലിയ രത്നങ്ങളും നിതിയും ഈ കോട്ടയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്നുണ്ട്.

എന്നാൽ പുറമേ നിന്നും ഉള്ള ആർക്കും ഈ നിധി ഒന്ന് കാണുന്നതിനു എടുക്കുന്നതിന് സാധിക്കില്ല എന്നതാണ് വലിയ സത്യം. ഭോപ്പാലിൽ നിന്നും 40 കിലോമീറ്റർ ദൂരെയാണ് ഈ ബേസൽ കോട്ട സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള ചില അമൂല്യ രത്നങ്ങൾ എടുക്കുന്നതിനു വേണ്ടിയും കാണുന്നതിനു വേണ്ടിയും പലരും കോട്ടയിലേക്ക് പ്രവേശിക്കാറുണ്ട് എങ്കിലും അവരുടെയെല്ലാം മാനസിക നില തെറ്റുന്നു എന്ന രീതിയിലുള്ള കഥകൾ ആണ് പുറത്ത് പറയുന്നത്.

യഥാർത്ഥത്തിൽ ഈ കല്ലിന്റെ ശക്തിയാണ് ഇതിന് കാരണം എന്നാണ് പറയപ്പെടുന്നത്. മധ്യപ്രദേശിൽ സ്ഥിതിചെയ്യുന്ന മറ്റൊരു വിചിത്രമായ കോട്ടയം ഉണ്ട്. ഈ കോട്ടയ്ക്ക് അരികിലൂടെ പോകുന്ന ആളുകളെല്ലാം അപ്രത്യക്ഷമായി പോകുന്നു എന്ന അത്ഭുതപ്പെടുത്തുന്ന കഥകളും ഉണ്ട്.

എത്ര ദൂരെ നിന്നു വേണമെങ്കിലും ഈ കോട്ട കാണാനാകും എന്നാൽ കോട്ടയ്ക്കടുത്തേക്ക് നമ്മൾ അടുത്തു വരുമ്പോൾ കോട്ട കാണാതാകുന്നു എന്ന വിചിത്ര കഥയുമുണ്ട്. ഈ കോട്ടയുടെ അകത്തുള്ള വലിയ ഒരു നിധി ശേഖരം തന്നെ ഇതിന്റെ പ്രത്യേകതയാണ്. കോട്ടയുടെ പല ഭാഗത്തും പകൽസമയത്ത് പോലും സൂര്യപ്രകാശം ഏൽക്കാറില്ല എന്നതും ഒരു പ്രത്യേകതയാണ്.