ഗർഭിണികൾ ഈ പഴങ്ങൾ കഴിച്ചാൽ സംഭവിക്കാൻ പോകുന്നത് . അറിയാതെ പോലും ഈ മത്സ്യങ്ങൾ കഴിക്കരുത് .

സാധാരണ ഒരു മനുഷ്യന്റെ ജീവിതത്തിലെ രീതികളെക്കാൾ വളരെ വ്യത്യസ്തമായിരിക്കും ഒരു ഗർഭിണിയുടെ ഒരു ദിവസത്തിലെ ഭക്ഷണരീതിയും ജീവിതരീതിയും. അവളുടെ ഉള്ളിൽ മറ്റൊരു ജീവൻ കൂടി വളരുന്ന സമയമാണ് ഇത് എന്ന് കൊണ്ടുതന്നെ എല്ലാവരും അവൾക്ക് വേണ്ടി അല്പം കരുതൽ നൽകാറുണ്ട്.

ഏറ്റവും അധികം ഒരു ഗർഭിണി ശ്രദ്ധിക്കേണ്ട കാര്യം അവളുടെ ഭക്ഷണം തന്നെയാണ്. നിത്യജീവിതത്തിൽ നിന്നും ഗർഭാവസ്ഥയിൽ സ്ത്രീകൾ ഒഴിവാക്കേണ്ട ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്. ഈ ഭക്ഷണങ്ങൾ അറിയാതെപോലും കഴിക്കുന്നത് അവരുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷകരമാണ്.

ഇങ്ങനെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളിൽ ഏറ്റവും ആദ്യം തന്നെ ഉള്ളത് ചില മത്സ്യങ്ങളാണ്. കടൽ മത്സ്യങ്ങളായ ട്യൂണ സ്രാവ് എന്നിങ്ങനെയുള്ള മത്സ്യങ്ങൾ കഴിക്കുന്നത് വലിയ ദോഷം ചെയ്യും. കാരണം ഈ മത്സ്യങ്ങളുടെ ശരീരത്തെല്ലാം വലിയ അളവിൽ മെർക്കുറി അടങ്ങിയിരിക്കുന്നു. സാധാരണ അവസ്ഥയിൽ പോലും മെർക്കുറി അധികമായും ശരീരത്തിലേക്ക് എത്തുന്നത് ദോഷമാണ്. ഹോട്ടൽ ഭക്ഷണങ്ങളും ബേക്കറി ഭക്ഷണങ്ങളും പരമാവധിയും ഒഴിവാക്കി നിർത്തുക തന്നെയാണ് ഉത്തമം.

മൈദ ഒരു പരിധിവരെയും ഈ അവസ്ഥയിൽ ഒഴിവാക്കാം. പച്ചമുട്ട അല്ലെങ്കിൽ വേവാത്ത രീതിയിലുള്ള ബുൾസൈ പോലുള്ള മുട്ട വിഭവങ്ങളും ഒഴിവാക്കാം. പൈനാപ്പിൾ പോലുള്ള പഴവർഗങ്ങൾ കഴിക്കുന്നത് ദോഷമാണ് എന്ന് പറയുന്നതിന്റെ കാരണം ഇവയിൽ അടങ്ങിയിട്ടുള്ള ചില ഘടകങ്ങളാണ്. പപ്പായ പഴുത്തത് ചെറിയ അളവിൽ കഴിക്കാമെങ്കിലും പച്ച ഒരിക്കലും കഴിക്കരുത് എന്നാണ് പഠനങ്ങൾ പറയുന്നത്.