പ്രമേഹത്തിന് കഴിക്കുന്ന മരുന്നുകളെ കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ. ഇനി മരുന്നും വേണ്ട മന്ത്രവും വേണ്ട പ്രമേഹം മാറും.

ഇന്നത്തെ പ്രമേഹ രോഗികളുടെ എണ്ണം സാധാരണയിൽ കവിഞ്ഞ് വർദ്ധിച്ചുവരുന്ന ഒരു സാഹചര്യം ആണ് കാണുന്നത്. ഇന്നത്തെ ജീവിത രീതിയും ഭക്ഷണശൈലിയും അത്ര ആരോഗ്യകരമല്ല എന്നതുകൊണ്ട് തന്നെയാണ് ഇത്തരത്തിൽ പ്രമേഹരോഗികളുടെ എണ്ണം നമുക്കിടയിൽ വർദ്ധിച്ചു വരുന്നത്. യഥാർത്ഥത്തിൽ പ്രമേഹം ഒരു രോഗാവസ്ഥ എല്ലാം മറിച്ച് നിങ്ങളുടെ രോഗങ്ങളെ അതിതീവ്രമാക്കുന്നതിനും നിങ്ങളുടെ അവയവങ്ങളിൽ നശിപ്പിക്കുന്നതിനും ശേഷിയുള്ള ഒരു അവസ്ഥയാണ്. ചിലരെങ്കിലും പ്രമേഹത്തിന് മരുന്നു കഴിക്കാൻ താല്പര്യമില്ലായ്മ കാണിക്കാറുണ്ട്.

തീർച്ചയായും പ്രമേഹത്തിന്റെ ആരംഭഘട്ടമാണ് എങ്കിൽ ഒരിക്കലും നിങ്ങൾ ഇതിന് വേണ്ടി മരുന്ന് കഴിക്കേണ്ടതായിട്ടില്ല. കാരണം നിങ്ങളുടെ ജീവിതശൈലിയും ഭക്ഷണക്രമീകരണങ്ങളും അല്പം ഒന്ന് ശ്രദ്ധയോടെ മുന്നോട്ട് പോയാൽ തന്നെ പ്രമേഹം എന്ന അവസ്ഥയ്ക്ക് വലിയ മാറ്റം കാണാനാകും.

എന്നാൽ നിങ്ങളുടെ പ്രമേഹം നിങ്ങൾ ഡയറ്റിലൂടെയോ വ്യായാമത്തിലൂടെ നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് വർദ്ധിച്ചിട്ടുണ്ട് എങ്കിൽ തീർച്ചയായും ഇതിനുവേണ്ടി മരുന്നുകൾ കഴിക്കുക തന്നെ വേണം. ചില ആളുകൾ നിർബന്ധപൂർവ്വം മരുന്നുകൾ കഴിക്കാതെ ഇരിക്കുന്നത് കാണാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ഇവരുടെ ശരീരത്തിൽ പ്രമേഹം എന്ന അവസ്ഥ കൊണ്ട് മറ്റ് അവയവങ്ങളുടെ നാശത്തിന് കാരണമാകും.

പ്രത്യേകിച്ചും പ്രമേഹം ഉണ്ടാകുമ്പോൾ നിങ്ങളുടെ നാഡീ ഞരമ്പുകളെയാണ് ആദ്യം ബാധിക്കുന്നത് ഇത് കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടാനും കേൾവി നഷ്ടപ്പെടാനും പലതരത്തിലുള്ള മറ്റു അവസ്ഥകൾക്കും കാരണമാകും. അതുകൊണ്ടുതന്നെ ഒരിക്കലും കടുംപിടുത്തം പിടിച്ച് മരുന്നുകൾ കഴിക്കാതിരിക്കരുത്. മരുന്നുകൾ ശരീരത്തിലേക്ക് എത്തുന്നത് മറ്റ് അവയവങ്ങൾക്ക് രോഗം ബാധിക്കാതിരിക്കാൻ സഹായകമാണ്.