നിങ്ങൾക്ക് കക്ഷത്തിലും തുടയിടുക്കിലും ചൊറിച്ചിൽ ഉണ്ടാകുന്നുണ്ടോ. ദുർഗന്ധവും നിറവ്യത്യാസവും അവിടെ കാണുന്നുണ്ടോ.

ഒരുപാട് ആളുകൾക്ക് പുറത്ത് പറയാൻ നാണക്കേടുള്ള ഒരു അവസ്ഥയാണ് കക്ഷത്തിലും തുടയിടുക്കിലും മാറിടത്തിന് താഴെയുമായി കാണപ്പെടുന്ന കറുപ്പ് നിറം. എന്നാൽ ചില ആളുകൾക്ക് ഇവിടെ നിറവ്യത്യാസം മാത്രമല്ല ദുർഗന്ധവും ചൊറിച്ചിലും അസഹനീയമായി ഉണ്ടാകും. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ട് എങ്കിലും പലരും ഇത് പുറത്ത് പറയാതെ സ്വയമേ ചികിത്സിച്ച് നടക്കുന്ന ഒരു സാഹചര്യം ആണ് കാണാറുള്ളത്.

യഥാർത്ഥത്തിൽ ഇതിന് സ്വയം ചികിത്സ നടത്തുന്നത് തന്നെയാണ് ഏറ്റവും വലിയ തെറ്റ്. കാരണം ഈ ഭാഗത്ത് ഉണ്ടാകുന്ന ഫംഗൽ ഇൻഫെക്ഷൻ ആണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടന് കാരണമാകുന്നത്. ഇത് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞ് ഒരു ഡോക്ടറുടെയും മരുന്നുകളുടെയും സഹായത്തോടെ വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കും. മരുന്നുകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ള ആളുകളാണ് എങ്കിൽ ചില ജീവിതശൈലി മാറ്റങ്ങളോടു തന്നെ ഈ അവസ്ഥ പൂർണമായും ഇല്ലാതാക്കാം.

പ്രത്യേകമായി നിങ്ങളുടെ തുടയിടുക്കിൽ കറുപ്പ് തരം കാണുന്ന ഭാഗത്ത് ഉണ്ടാകുന്ന ഫംഗൽ ഇൻഫെക്ഷൻ ഇല്ലാതാക്കാൻ ആ ഭാഗം എപ്പോഴും നനവില്ലാതെ ഡ്രൈ ആക്കി സൂക്ഷിക്കാൻ ശ്രമിക്കണം. ഇതിനായി എപ്പോഴും അടിവസ്ത്രങ്ങളും മറ്റു വസ്ത്രങ്ങളും കോട്ടന്റേത് ഉപയോഗിക്കുക. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാനും മറക്കരുത്.

വ്യക്തി ശുചിത്വമാണ് ഈ കാര്യത്തിൽ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അതുപോലെതന്നെ ശരീരത്തിന് അകത്തേക്ക് നല്ല പ്രൊ ബയോട്ടിക്കുകൾ നൽകി നല്ല ബാക്ടീരിയകളെ വളർത്തിയെടുക്കുക. ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഈ ഫംഗൽ ഇൻഫെക്ഷൻ പൂർണമായും ഇല്ലാതാക്കാം.