ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ള ആളുകളാണ് നമ്മൾ. അതുകൊണ്ടുതന്നെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നതിനുവേണ്ടി ഏറ്റവരെയും പോകാനും നാം തയ്യാറാണ്. പലപ്പോഴും ജീവിത സാഹചര്യങ്ങൾ കൊണ്ട് പ്രകൃതിയുടെ ചില പ്രവർത്തികൾ കൊണ്ട് ചില ശത്രു ദോഷം കൊണ്ട് പോലും നമ്മുടെ ജീവിതത്തിൽ നിന്നും നാം ആഗ്രഹിച്ച കാര്യങ്ങൾ സാധിച്ചു ലഭിക്കാതെ നീണ്ടുനീണ്ട് പോകുന്നത് കാണാനാകും.
ഇങ്ങനെ ജീവിതത്തിൽ നിന്നും ധന്യ മാറി നിൽക്കുന്ന ആഗ്രഹങ്ങൾ സാധിച്ചു കിട്ടുന്നതിനുവേണ്ടി നിങ്ങൾക്ക് ചെയ്യാവുന്ന നല്ല വഴിപാടുകൾ മനസ്സിലാക്കാം. പ്രധാനമായും ഈ വഴിപാടുകൾ നിങ്ങൾ ചെയ്യുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ഐശ്വര്യവും സന്തോഷവും നിലനിൽക്കുകയും ഒപ്പം നിങ്ങളുടെ ഏത് വലിയ ആഗ്രഹവും സാധിച്ചു കിട്ടുകയും ചെയ്യും. അതുപോലെതന്നെ നിങ്ങൾക്ക് ചില എതിർ ദോഷങ്ങൾ ഉള്ള കാര്യങ്ങളും അകന്നു പോവുകയും ചെയ്യും.
ഇതിനായി നിങ്ങൾ നിങ്ങളുടെ അടുത്തുള്ള ഭദ്രകാളി, ഏതെങ്കിലും ഒരു ദേവീക്ഷേത്രത്തിൽ പോയി മൂന്ന് ആഴ്ച വഴിപാടുകൾ ചെയ്യുക. ചൊവ്വാഴ്ച വെള്ളിയാഴ്ച എന്നീ രണ്ട് ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം മൂന്ന് ആഴ്ചയിലും പോകാനായി ശ്രമിക്കണം. ഇങ്ങനെ ആദ്യത്തെ ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ നിങ്ങൾ പോകുമ്പോൾ.
ക്ഷേത്രത്തിൽ ദേവിക്ക് ചുവന്ന മാല സമർപ്പിച്ച് പ്രാർത്ഥിക്കണം. ഇതിനോടൊപ്പം തന്നെ കാളി സൂക്ക്ത അർച്ചന കൂടി നടത്തണം. രണ്ടാമത്തെ ആഴ്ചയിൽ ചുവന്ന മാലയോടൊപ്പം ചുവന്ന പട്ടും കൂടി ദേവിക്ക് സമർപ്പിക്കുക. മൂന്നാമത്തെ ആഴ്ച ദേവിക്ക് നന്ദി പറയുന്നതിന് വേണ്ടി ഒരു പാൽപ്പായസം നേർന്നു പ്രാർത്ഥിക്കാം.