അമ്മേ ഇന്നും മിസ്സ് വഴക്ക് പറഞ്ഞു..ഓൺലൈൻ ക്ലാസിൽ ഓഡിയോയും വീഡിയോയും ഓൺ ചെയ്യാത്തതുകൊണ്ട്.. ഇടയ്ക്ക് മിസ്സ് ചോദ്യം ചോദിക്കുമ്പോൾ ആയിരിക്കും അച്ഛൻറെ വഴക്ക് പറയൽ.. പിന്നെയെങ്ങനെയാ ഞാൻ.. അമ്മുവിൻറെ വാക്കുകൾ ഒരു തേങ്ങൽ പോലെ പുറത്തേക്ക് ഒഴുകിവന്നു.. ഓൺലൈൻ ക്ലാസ്സ് തുടങ്ങിയപ്പോൾ മുതൽ അമ്മുവിനെ കുറിച്ചുള്ള ടീച്ചറിന്റെ പരാതിയും അമ്മുവിൻറെ സങ്കടവും കണ്ട് രേവതി തളർന്നു..
നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിനു വേണ്ടിയാണ് ഇത്രയും കഷ്ടപ്പെട്ട് നല്ലൊരു സ്കൂളിൽ അവളെ ചേർത്തത്.. അവിടുത്തെ ഫീസ് ഒന്നും അവർക്ക് താങ്ങാൻ കഴിയുന്നതല്ല എങ്കിലും മക്കൾ ഇല്ലാത്ത ചേച്ചിയുടെ നിർബന്ധമാണ് നല്ല സ്കൂളിൽ തന്നെ അമ്മുവിനെ പഠിപ്പിക്കണം എന്നുള്ളത്.. ചേച്ചി പറ്റുന്നപോലെ അമ്മുവിൻറെ പഠിപ്പിന്റെ കാര്യം നോക്കുന്നുണ്ട്.. കയ്യിൽ നിന്ന് കാശ് ചെലവാകാത്തത് കൊണ്ട് തന്നെ അമ്മുവിൻറെ അച്ഛനും അത് ഓർത്തില്ല.. കള്ള് തലയ്ക്കു പിടിക്കുമ്പോൾ ചോദിക്കും നിൻറെ മകളെ മജിസ്ട്രേറ്റ് ആക്കിയിട്ട് എന്നെ അങ്ങ് തൂക്കിക്കൊല്ലാൻ ആണോടി നായിൻറെ മോളെ എന്ന്..
ഓൺലൈൻ ക്ലാസിൽ ടീച്ചർ അമ്മുവിനോട് ചോദ്യങ്ങൾ ചോദിച്ചാൽ അമ്മു ഒന്നും മിണ്ടുന്നില്ല.. ഫോണിൽ ഓഡിയോ ഓൺ ചെയ്യുന്നില്ല.. വീഡിയോയിൽ വരാൻ പറഞ്ഞാൽ അപ്പോൾ തന്നെ ലൈൻ കട്ട് ചെയ്തു പോകും.. ഇതുതന്നെയാണ് ടീച്ചർ കുറച്ചു ദിവസങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്.. ഓൺലൈൻ ക്ലാസ് എന്ന് കേട്ടപ്പോൾ തന്നെ അമ്മുവിന് നെഞ്ചിൽ തീ കോരിയിട്ടതുപോലെ തോന്നിയെന്ന് ആ കുഞ്ഞു വായിൽ നിന്ന് പറയുന്നത് കേട്ട് രേവതി അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.. കള്ളുകുടിച്ച് അമ്മയെ ചീത്ത വിളിച്ചുകൊണ്ട് അച്ഛൻ വരുന്നത് ഓർത്ത് ആ കുഞ്ഞു മനസ്സ് വളരെയധികം വേദനിക്കുന്നുണ്ടായിരുന്നു..
ടീച്ചർ ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുമ്പോഴും അവളുടെ ചിന്ത മുഴുവൻ തന്റെ അമ്മയെ അച്ഛൻ എന്തെങ്കിലും ചെയ്യുമോ എന്നുള്ളതായിരുന്നു.. അച്ഛൻറെ ശബ്ദം ഉയരുമ്പോൾ അമ്മുവിൻറെ നെഞ്ച് തകരും.. അതിനിടയ്ക്ക് ആയിരിക്കും ടീച്ചർ ചോദ്യം ചോദിക്കുന്നത്.. അപ്പോൾ അച്ഛൻ ചീത്ത വിളിക്കുന്നത് ടീച്ചർ കേൾക്കുമല്ലോ എന്ന് ഓർത്ത് അവൾ വിഷമിച്ചു നിൽക്കും.. ഫോണിൻറെ ഓഡിയോ ഓൺ ചെയ്താൽ അച്ഛൻ പറയുന്നത് ടീച്ചറും കുട്ടികളും എല്ലാവരും കേൾക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….