ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുമ്പോൾ അത് ശരീരഭാഗങ്ങളിലെ ജോയിന്റുകളെ എങ്ങനെ ബാധിക്കും.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് വളരെയധികം ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ യൂറിക് ആസിഡ് ലെവൽ കൂടുക എന്നുള്ളത്.. നമുക്കറിയാം പലപ്പോഴും ശരീരത്തിലെ യൂറിക്കാസിഡ് കൂടുക എന്നത് പ്രോട്ടീൻ മെറ്റബോളിസം കൂടുതൽ കഴിക്കുന്നത് കൊണ്ടാണ് നമ്മുടെ ശരീരത്തിലെ യൂറിക്കാസിഡ് കൂടുന്നത്.. പക്ഷേ എല്ലാ പ്രോട്ടീനും കഴിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് ലെവൽ കൂടാറില്ല..

അതിനുള്ള ഒരു കാരണം എന്ന് പറയുന്നത് പ്രോട്ടീനിൽ അടങ്ങിയിരിക്കുന്ന പ്യൂറിൻ എന്ന് പറയുന്ന ഒരു അമിനോ ആസിഡ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ നമ്മൾ കഴിക്കുമ്പോൾ അതിൻറെ മെറ്റബോളിസത്തിൽ ആണ് നമുക്ക് ശരീരത്തിൽ യൂറിക് ആസിഡ് ഒരു പ്രോഡക്റ്റ് ആയി വരുന്നത്.. അപ്പോൾ നമ്മൾ കൂടുതലായി പ്രോട്ടീൻ കഴിക്കുന്നത് പ്യൂറിൻ അംശം അടങ്ങിയിട്ടുണ്ടെങ്കിൽ മാത്രമാണ് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് വളരെയധികം വരാറുള്ളത്.. സാധാരണ അളവിൽ നമ്മുടെ ശരീരത്തിലെ 3.5 മുതൽ 6.5 വരെ ഒക്കെ നോർമൽ ആയിട്ടുള്ള ഒരു റേഞ്ച് ആണ്..

ആ ഒരു റേഞ്ചിലെ യൂറിക്കാസിഡ് ആന്റിഓക്സിഡൻറ് ആയിട്ട് നമ്മുടെ ശരീരത്തിൽ ഫംഗ്ഷൻ ചെയ്യുന്നത്.. നമ്മുടെ ശരീരത്തിൽ ആവശ്യമായിട്ടുള്ളതാണ്.. എന്നാൽ ആളുകളിലെ 6.5 നു മുകളിൽ പോകുമ്പോഴാണ് നമ്മുടെ ജോയിന്റുകളിലെ യൂറിക്കാസിഡ് അക്യുമിലേറ്റ് ചെയ്യുന്നത് അതായത് അടിഞ്ഞു കൂടാൻ കാരണമാകുന്നത്.. ഇതുകൊണ്ടുതന്നെ ശരീരത്തിലെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ കാരണമായി മാറുന്നു..

സാധാരണയായിട്ട് യൂറിക്കാസിഡ് പ്രശ്നം വരുന്നത് ചെറിയ ജോയിന്റുകളിൽ ആയിരിക്കും.. അത് കൈകളിൽ ആവട്ടെ അല്ലെങ്കിൽ കാലുകളിൽ ആവട്ടെ അത് ചെറിയ ജോയിന്റുകളിൽ ആദ്യം വരും അതിനു ശേഷം നമ്മുടെ വലിയ ജോയിന്റുകളിലേക്ക് ഇത് സ്പ്രെഡ് ആവും.. അപ്പോൾ കൂടുതൽ ആളുകളിലും ഈ ഒരു ബുദ്ധിമുട്ടുള്ളപ്പോൾ കണ്ടുവരുന്ന ഒരു പ്രശ്നം കൈകാലുകളിൽ ഒക്കെ മുട്ടിന്റെ ഭാഗത്ത് മടക്കാൻ ബുദ്ധിമുട്ടുണ്ടാവുക അതുപോലെതന്നെ വിരലുകൾ നടക്കുന്ന സമയത്ത് വളരെയധികം വേദനകൾ അനുഭവപ്പെടുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….