സ്വന്തം കാമുകന് വേണ്ടി അമ്മയെയും അച്ഛനെയും തള്ളിപ്പറഞ്ഞ മകൾക്ക് സംഭവിച്ചത് കണ്ടോ…

സ്വന്തം അമ്മയുടെ മുഖത്ത് നോക്കിയാണ് മകൾ അത് പറയുന്നത്.. അമ്മ എന്തൊക്കെ പറഞ്ഞാലും ഞാൻ വരുണിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ ഞാൻ അവൻറെ കൂടെ മാത്രമേ ജീവിക്കുകയുള്ളൂ.. അമ്മ എപ്പോഴും എന്റെ ഇഷ്ടങ്ങൾക്ക് തടസ്സം മാത്രമേ നിന്നിട്ടുള്ളൂ.. എനിക്ക് അവൻ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ സാധിക്കുകയില്ല.. ഊർമ്മിളയ്ക്ക് അവൾ അങ്ങനെ പറയുന്നത് കേട്ടപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു.. അവൾ അങ്ങനെ പറഞ്ഞപ്പോൾ തിരിച്ചു ചോദിച്ചു മോളെ നിൻറെ ഏത് ഇഷ്ടങ്ങൾക്ക് ആണ് ഞങ്ങൾ തടസ്സം നിന്നിട്ടുള്ളത്.

നിന്നെ ഈ നാട്ടിലെ ഏറ്റവും വലിയ സ്കൂളിൽ തന്നെയല്ലേ അഞ്ചാം ക്ലാസ് വരെ ഞങ്ങൾ പഠിപ്പിച്ചത്.. അഞ്ചാം ക്ലാസ് കഴിഞ്ഞപ്പോൾ നിൻറെ പ്രിയപ്പെട്ട കൂട്ടുകാരെല്ലാം നവോദയയിൽ ചേരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ അതും ഞങ്ങൾ സമ്മതിച്ചു തന്നില്ലേ.. അങ്ങനെ പ്ലസ് ടു പഠനം അവിടെവച്ച് കഴിഞ്ഞപ്പോൾ പിന്നീട് എംബിബിഎസിന് ചേരണം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ഇല്ലാത്ത പൈസയ്ക്ക് വേണ്ടി നെട്ടോട്ടം ഓടുകയായിരുന്നു..

ബാങ്കിൽ നിന്നും പലതും പണയം വെച്ചിട്ടും പിന്നെ ചിട്ടി പിടിച്ചിട്ടും ഒക്കെയാണ് നിന്നെ പഠിപ്പിച്ചത്.. എന്നിട്ട് ഇപ്പോൾ ഇത്രയും കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കി പഠിപ്പിച്ചപ്പോൾ ഇനി ഒരു വർഷം കൂടി ഉണ്ട് പഠിത്തം കഴിയാൻ അതിനിടയ്ക്ക് നീ കല്യാണം കഴിക്കണം എന്ന് പെട്ടെന്ന് പറഞ്ഞാൽ ഞങ്ങൾ എന്താണ് പിന്നെ ചെയ്യേണ്ടത്.. എന്നെ എംബിബിഎസിന് ചേർക്കാൻ വേണ്ടി ബാങ്കിൽ നിന്ന് പൈസ ഒക്കെ എടുത്തത് നിങ്ങളല്ലല്ലോ എൻറെ അച്ഛനല്ലേ അതുകൊണ്ടുതന്നെ നിങ്ങൾ ആ ഒരു കാര്യത്തെക്കുറിച്ച് ഒന്നും പറയണ്ട..

മകൾ അത്രയും പറയുന്നത് കേട്ടപ്പോൾ അമ്മ അവളോട് സങ്കടത്തോടെ കൂടി ചോദിച്ചു എന്താ മോളെ നീ ഇപ്പോൾ എന്നെ വിളിച്ചത് നിങ്ങൾ എന്നോ… അവൾ തുടർന്നു പിന്നെ ഞാൻ എന്താണ് ചെയ്യേണ്ടത് ഞാനും വരുണും ഇഷ്ടത്തിലാണ് എന്ന് പറഞ്ഞപ്പോൾ മുതൽ അമ്മയ്ക്ക് എന്നോട് ദേഷ്യമാണ് എന്നെ കണ്ണ് എടുത്താൽ കണ്ടുകൂടാ.. അമ്മയ്ക്ക് ഒരു കാര്യം അറിയോ അവൻ എത്ര വലിയ പണക്കാരന്റെ മോനാണ് എന്ന്.. അവൻറെ അച്ഛനും അമ്മയും ചേച്ചിയും ഡോക്ടർ ആണ്.. ഞാൻ വേറെ ഒന്നും അമ്മയോട് ആവശ്യപ്പെട്ടില്ലല്ലോ അച്ഛനും അമ്മയും കൂടി വരുണിന്റെ വീട്ടിൽ പോയി സംസാരിക്കാൻ മാത്രമല്ലേ ഞാൻ പറഞ്ഞുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…