ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് വെരിക്കോസ് വെയിൻ എന്നതിനെക്കുറിച്ചാണ്.. ഒരുപാട് ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുകയും അതുപോലെ വളരെ വലിയ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്ന ഒന്നാണ് വെരിക്കോസ് വെയിൻ.. അപ്പോൾ എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് വെരിക്കോസ് വെയിൻ വരുന്നത്.. അതുപോലെതന്നെ ഭക്ഷണം കാര്യങ്ങളിൽ എന്തൊക്കെ കൂടുതൽ ശ്രദ്ധിച്ചാൽ ആണ് അല്ലെങ്കിൽ ഇൻക്ലൂഡ് ചെയ്താൽ ആണ് നമുക്ക് അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സാധിക്കുക എന്നുള്ളതിനെ കുറിച്ചൊക്കെ നമുക്ക് വിശദമായി തന്നെ നോക്കാം..
വെരിക്കോസ് വെയിനിനെ കുറിച്ച് നോക്കുന്നതിനു മുൻപ് നമുക്കറിയാം നമ്മുടെ ഹൃദയത്തിൽ നിന്നും ശരീരത്തിൻറെ പലഭാഗങ്ങളിലേക്ക് രക്തം അതായത് ശുദ്ധ രക്തം പോകുന്നുണ്ട്.. ഇത് പോകുന്നത് നമ്മുടെ ധമനികൾ വഴിയാണ്.. അതുപോലെതന്നെ ശരീരത്തിൻറെ പലഭാഗങ്ങളിൽ നിന്നും അശുദ്ധ രക്തങ്ങൾ നമ്മുടെ ഹൃദയത്തിലേക്ക് വരുന്നത് സിരകൾ വഴിയാണ്.. നമ്മുടെ മുട്ടിന്റെ ഭാഗത്തെ തൊലിക്ക് ഇടയിൽ സിരകൾക്ക് വരുന്ന പ്രശ്നങ്ങൾ കൊണ്ടാണ് വെരിക്കോസ് വെയിൻ എന്നുള്ള പ്രശ്നം ഉണ്ടാവുന്നത്.. അപ്പോൾ ഈ സിരകൾ എന്ന് പറയുന്നത് നമ്മുടെ തൊലിക്ക് ഇടയിലായിട്ട് കാണുന്ന സിരകൾ ഉണ്ട്..
ഇതിന് സൂപ്പർ ഫിഷ്യൽ വെയിൻസ് എന്നാണ് പറയുന്നത്.. അതുപോലെതന്നെ മസിലുകളുടെ ഇടയിൽ കാണുന്നതിന് ഡീപ്പ് വെയിൻസ് എന്നാണ് പറയുന്നത്.. അപ്പോൾ സൂപ്പർ ഫിഷ്യൽ വെയിൻസ് എന്ന് പറഞ്ഞാൽ കുറച്ചു മുകളിലായിട്ട് നേരെ തൊലിക്ക് അടിയിൽ ആണുള്ളത്.. ഈ സിരകളുടെ വാൽവുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടാണ് കാലുകളിൽ ഇത്തരത്തിൽ വെരിക്കോസ് വെയിൻ എന്നുള്ള പ്രോബ്ലം വരുന്നത്..
അത് ചിലപ്പോൾ പൂർണ്ണമായ അപാകതകൾ ആവാം അതല്ലെങ്കിൽ ഭാഗികമായ അപാകതകൾ അങ്ങനെയും ആകാം.. അപ്പോൾ ഇങ്ങനെ ആളുകളുടെ കാലുകളിലെ സിരകൾ തടിച്ച വീർത്തു വരുക.. ഇതിനെയാണ് നമ്മൾ വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.. എന്നാൽ ഈ അസുഖമുള്ള എല്ലാവരിലും ഇത്തരത്തിൽ ഞരമ്പുകൾ തടിച്ച കാണപ്പെടണമെന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://www.youtube.com/watch?v=6htLSPSkHhg