പാതിരാത്രിയിൽ ഒറ്റയ്ക്കായി പോയ യുവതിയോട് മോശമായി പെരുമാറിയ യുവാക്കളോട് ഈ ടാക്സി ഡ്രൈവർ ചെയ്തത് കണ്ടോ…

എവിടെയാണ് നിങ്ങൾക്ക് പോകേണ്ടത് എന്ന് പറഞ്ഞാൽ ഞങ്ങൾ കൊണ്ട് വിടാം.. ഈ നട്ടപ്പാതിരയ്ക്ക് മറ്റു വണ്ടികൾ ഒന്നും കിട്ടില്ല അതുകൊണ്ട് വാ വന്ന് വണ്ടിയിൽ കയറിക്കോ.. ആ ചെറുപ്പക്കാരൻ അത് പറഞ്ഞപ്പോൾ നീതു കൂടുതൽ പേടിയോടുകൂടി ചുറ്റും നോക്കി.. അടുത്ത് എങ്ങും ആരുമില്ല.. ബസ്റ്റോപ്പിൽ തനിക്ക് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ നാല് ചെറുപ്പക്കാർ ഉണ്ട്.. മദ്യത്തിന്റെയും സിഗരറ്റിന്റെയും രൂക്ഷ ഗന്ധം വരുന്നുണ്ട്..

രാത്രി 11 മണി കഴിഞ്ഞതുകൊണ്ട് ആവണം റോഡിൽ ഒന്നും ഒരു വണ്ടിയെ പോലും കാണാനില്ല.. നേരം കളയണ്ട മോളെ വന്ന് വേഗം വണ്ടിയിൽ കയറ് അത് മറ്റൊരു ചെറുപ്പക്കാരനാണ് പറഞ്ഞത്.. അവൾ വേഗം തന്നെ ബസ്റ്റോപ്പിൽ നിന്ന് ഇറങ്ങി നടന്നു.. അവളുടെ മനസ്സിൽ അടുത്ത എങ്ങാനും വീടുകൾ ഉണ്ടെങ്കിൽ അവിടേക്ക് കയറാം എന്ന് കരുതി മനസ്സിൽ ഉറപ്പിച്ചു.. പക്ഷേ കാറിൽ നിന്നും ഒരുത്തൻ പെട്ടെന്ന് ഇറങ്ങി അവളുടെ മുൻപിൽ നിന്ന്.. അങ്ങനെയങ്ങ് പോയാലോ..

എൻറെ മുൻപിൽ നിന്ന് മാറി നിൽക്ക് അവൾ മനസ്സിൽ ഉള്ള പേടി മുഖത്ത് കാണിക്കാതെ പറഞ്ഞു.. പിന്നെ അത്ര പുണ്യാളത്തി ഒന്നും നീ ആവണ്ട.. ഈ നട്ടപ്പാതിരയ്ക്ക് ബസ് പോലുമില്ലാത്ത ഈ സമയത്ത് നീ ഇവിടെ എന്തിനാണ് നിൽക്കുന്നത് എന്ന കാര്യമൊക്കെ ഞങ്ങൾക്ക് അറിയാം.. വാ വന്ന് വണ്ടിയിൽ കയറി ഞങ്ങൾ കൊണ്ടുപോയി വിടാം എന്ന് പറഞ്ഞ് അവളുടെ കയ്യിൽ കയറി പിടിക്കാൻ ഒരുങ്ങി പെട്ടെന്നാണ് പിന്നിൽ ഒരു ഹോൺ ശബ്ദം കേട്ടത്..

അത് കേട്ടതും എല്ലാവരും പുറകിലേക്ക് നോക്കി.. അത് കണ്ടതും നീതുവിന് മനസ്സിൽ വല്ലാത്ത ഒരു സമാധാനം തോന്നി.. നീണ്ട മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ ടാക്സി സീറ്റിൽ നിന്ന് ഇറങ്ങി വന്നു. അതിനുശേഷം അയാൾ അവളോട് ചോദിച്ചു മാഡം നിങ്ങൾക്ക് ടാക്സി വേണോ.. വേണ്ട നീ നിൻറെ പാട് നോക്കി പോടാ..

മറുപടി പറഞ്ഞത് നീതുവിനെ തടഞ്ഞുനിർത്തിയ പയ്യനായിരുന്നു.. ഞാൻ സാറിനോട് അല്ല ചോദിച്ചത് ഈ മാഡത്തിനോടാണ്.. അത് കേട്ടതും കാറിന്റെ ഉള്ളിൽ ഇരുന്ന മറ്റ് ആളുകൾ കൂടി പുറത്തേക്ക് ഇറങ്ങി.. ഒരു പ്രശ്നത്തിന് എന്നപോലെ തന്നെ അവർ ഇറങ്ങി നിന്നു.. ടാക്സിക്കാരൻ ഒന്ന് പുഞ്ചിരിച്ചു.. അതിനുശേഷം കാറിന്റെ ഡിക്കിയിൽ നിന്ന് സ്പാനർ പോയി എടുത്തിട്ട് വന്നു..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…