പൊട്ടും കുറിയും ഒന്നും ഇല്ലായിരുന്നു മീനാക്ഷിയുടെ മുഖത്ത്.. കരഞ്ഞു വീർത്ത കവിളുകൾ കണ്ടിട്ടാവണം ആളുകൾ അവളെ സൂക്ഷിച്ചു നോക്കുന്നത് എന്നുള്ള കാര്യം അവൾക്കു മനസ്സിലായി.. അവൾ മാസ്ക് ശരിയായി ധരിച്ചു..നല്ല തിരക്കുള്ള ഗൈനക്കോളജിസ്റ്റ് ആയതുകൊണ്ട് തന്നെ ഒരുപാട് ആളുകൾ ഡോക്ടറുടെ പരിശോധനയ്ക്ക് ആയിട്ട് വരാന്തയിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു..ഗർഭിണിയായ മകളെയും കൊണ്ടുവന്ന പത്മാവതി അവളുടെ അരികിലേക്ക് നീങ്ങി ഇരുന്നുകൊണ്ട് ചോദിച്ചു എത്രയാ മോളുടെ ടോക്കൺ നമ്പർ.. 18… കൂടെ ആരും വന്നില്ലേ.. അമ്മ വരാം എന്ന് പറഞ്ഞിട്ടുണ്ട് ഇപ്പോൾ എത്തും.. എത്ര മാസമായി മോൾക്ക്.. 6.. എൻറെ മോൾക്കും ഇത് ആറാ ം മാസം.. അടുത്തമാസം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാം എന്നുള്ള സമാധാനത്തിലാണ് ഞാൻ..
അവളുടെ ഭർത്താവിൻറെ വീട്ടിൽ അമ്മായമ്മ ഏതുനേരം പണിയെടുപ്പിച്ചും കൂടെ പിന്നാലെ നടന്ന കുറ്റം പറഞ്ഞു നടക്കും. അതുകൊണ്ട് തന്നെ അവൾക്ക് അവിടെ യാതൊരു വിധത്തിലുള്ള സമാധാനവുമില്ല.. അവളുടെ ഭർത്താവിൻറെ കോൾ വന്നപ്പോൾ പുറത്തേക്ക് പോയതാണ്.. ഞങ്ങളുടെ നമ്പർ വിളിക്കാൻ കുറെ സമയം എടുക്കും അല്ലേ..
മീനാക്ഷി അത് കേട്ട് ഒന്നും തിരിച്ചു പറഞ്ഞില്ല എങ്കിലും ഒന്ന് ചിരിച്ചു എന്ന് വരുത്തി.. പറഞ്ഞത് മീനാക്ഷിയോട് ആണെങ്കിലും അവിടെ പെൺമക്കളുടെ കൂടെ വന്ന ആളുകൾ ഓരോന്ന് പറഞ്ഞ് അവരുടെ അടുത്തേക്ക് വന്നു.. പലരും അവരവരുടെ ഭർത്താവിൻറെ വീട്ടിൽ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെ കുറിച്ച് അതുപോലെ അമ്മായമ്മയുടെ കരുതൽ ഇല്ലായ്മയെ കുറിച്ച് ഒക്കെ ധാരാളം പറയാൻ തുടങ്ങി..
നിശബ്ദത പാലിക്കുക എന്നുള്ള അറിയിപ്പ് അവിടെ നോക്കുകുത്തിയായി തുടർന്നു.. മരുമകളുടെ കൂടെ വന്ന അമ്മായിയമ്മമാർ ആവട്ടെ പണ്ട് അവർ അനുഭവിച്ച ദുരിത കഥകളും ഇന്ന് അവർ അനുഭവിക്കുന്ന സുഖസൗകര്യങ്ങളെ കുറിച്ചും പറയുന്നു.. ഇതെല്ലാം കേൾക്കുമ്പോഴും മീനാക്ഷിയുടെ കണ്ണുകളിൽ കൂടുതൽ നിർവികാരത തളം കെട്ടിനിൽക്കുന്നത് മറ്റുള്ളവർ ശ്രദ്ധിച്ചു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…