യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ വരുന്നതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ.. ഇതിനെ നമുക്ക് എങ്ങനെ പ്രതിരോധിക്കാം…

യു ടി ഐ അല്ലെങ്കിൽ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ മൂത്രത്തിൽ പഴുപ്പ് എന്ന് സാധാരണ പറയുന്ന ഇൻഫെക്ഷൻ ലോകത്തിലെ തന്നെ രണ്ടാമത് ആളുകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒരു ഇൻഫെക്ഷൻ കൂടിയാണ് ഇത്.. ലോകത്തിലെ ആദ്യം അല്ലെങ്കിൽ ഏറ്റവും കൂടുതൽ ആളുകളിൽ കാണപ്പെടുന്നത് റെസ്പിറേറ്ററി ഇൻഫെക്ഷൻ ആണ് അതായത് ശ്വാസകോശവുമായി ബന്ധപ്പെട്ട ഇൻഫെക്ഷൻ ആണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്.. അപ്പോൾ ഈ മൂത്രത്തിൽ പഴുപ്പ് എന്നുള്ള പ്രശ്നം എങ്ങനെയൊക്കെയാണ് വരുന്നത് എന്താണ് അതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ..

   
"

അതുപോലെ ഈ ഒരു പ്രശ്നത്തിന് എന്തെല്ലാം പ്രതിവിധികളാണ് നിലവിലുള്ളത് തുടങ്ങിയവയെ കുറിച്ചൊക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ പരിശോധിക്കാം.. ഈയൊരു ഇൻഫെക്ഷൻ പൊതുവേ കൂടുതലായി കണ്ടുവരുന്നത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ്.. അതുപോലെതന്നെ ഈയൊരു പ്രശ്നം 2 ഇരട്ടി കാണപ്പെടുന്നത് 70 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ്.. അതുപോലെ ഈ പറയുന്ന മൂത്രത്തിൽ വരുന്ന ഇൻഫെക്ഷൻ എവിടെയൊക്കെ വരാം..

ഒന്നാമതായിട്ട് നമ്മുടെ ബ്ലാഡർ അല്ലെങ്കിൽ മൂത്രസഞ്ചി ഭാഗത്ത് വരാം അതല്ലാതെ നമ്മൾ മൂത്രം ഒഴിക്കുന്ന യുറേത്ര എന്നുള്ള അതായത് നമ്മൾ മൂത്രം പാസ് ചെയ്യുന്ന രണ്ട് ട്യൂബുകൾ ഉണ്ട്.. അതായത് ഒന്നാമത്തേത് ബ്ലാഡറിൽ നിന്നും മൂത്ര സഞ്ചി വഴി പുറത്തേക്ക് തള്ളുന്ന ആ ഒരു ട്യൂബ്.. മറ്റൊന്ന് കിഡ്നിയിൽ നിന്നും മൂത്രസഞ്ചിയിലേക്ക് വരുന്ന ഒരു ട്യൂബ്.. പലപ്പോഴും നമ്മുടെ കിഡ്നിയിൽ പോലും ഈ ഒരു യുടിഐ എന്നുള്ള പ്രശ്നം കാണപ്പെടാറുണ്ട്..

ഇതിൻറെ ഏറ്റവും വലിയ ഒരു കാരണം എന്ന് പറയുന്നത് ഈകൊലൈ എന്നും പറയുന്ന ഒരു ബാക്ടീരിയ ആണ്.. ഒരു ബാക്ടീരിയ പൂർണമായും നമ്മുടെ ശരീരത്തിന് ചീത്തത് ചെയ്യുന്ന ബാക്ടീരിയ അല്ല.. അതുപോലെ കൂടുതൽ നന്മകളും ചെയ്യില്ല എന്നാൽ കൂടുതൽ ദോഷവും ചെയ്യാറില്ല.. നമ്മുടെ ശരീരത്തിലെ പലതരം കാരണങ്ങൾ കൊണ്ട് പ്രതിരോധശക്തി കുറയുമ്പോൾ ഈ പറയുന്ന ബാക്ടീരിയയ്ക്ക് നല്ലപോലെ വളരുവാനുള്ള ഒരു ഇടമായി മാറുമ്പോഴാണ് ഇത് അളവിൽ കൂടുതൽ വർദ്ധിക്കുമ്പോൾ ആണ് നമ്മൾ അതിനെ ഇൻഫെക്ഷൻ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…