നിങ്ങളുടെ ജീവിതശൈലിയിൽ ഈ പറയുന്ന മാറ്റങ്ങൾ വരുത്താതെ പിസിഒഡി ക്ക് മരുന്നുകൾ കഴിച്ചിട്ട് കാര്യമില്ല.. വിശദമായ അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇപ്പോൾ മൂന്നു സ്ത്രീകളെ എടുത്താൽ അതിൽ ഒരാൾക്ക് വീതം എങ്കിലും കണ്ടുവരുന്ന ഒരു പ്രധാന രോഗമാണ് പിസിഒഡി അല്ലെങ്കിൽ പിസിഒഎസ് എന്ന് പറയുന്നത്.. നിങ്ങളെല്ലാവരും ഈ ഒരു അസുഖത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവും.. അപ്പോൾ കൂടുതലായിട്ടും ഈ അസുഖമുള്ള രോഗികളിൽ അവരുടെ ആർത്തവം തെറ്റുകാ അല്ലെങ്കിൽ അമിതമായ ബ്ലീഡിങ് ഉണ്ടാകുക അതുപോലെതന്നെ കുട്ടികൾ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടാവുക തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും..

   
"

ഇത്തരം പ്രശ്നങ്ങളുമായിട്ട് ക്ലിനിക്കിലേക്ക് വരുമ്പോൾ ഡോക്ടർമാര് പൊതുവേ ഇവരോട് പറയാറുള്ളത് മരുന്നുകൾ കഴിക്കുക അതുപോലെതന്നെ ഡയറ്റ് കൃത്യമായിട്ട് ഫോളോ ചെയ്യുക ശരീരം ഭാരം കുറയ്ക്കുക തുടങ്ങിയവ ആയിരിക്കും.. പക്ഷേ ഇത്തരം അഡ്വൈസ് കൊടുത്തിട്ടുണ്ട് എങ്കിലും എന്തെല്ലാം കഴിക്കാം അല്ലെങ്കിൽ എന്തെല്ലാം കഴിക്കാൻ പാടില്ല എന്നുള്ളതിനെ കുറിച്ച് ഒന്നും ആളുകൾക്ക് അറിയുന്നുണ്ടാവില്ല..

എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് പിസിഒഡി ഉള്ള ആളുകൾക്ക് വളരെയധികം സഹായകരമാകുന്ന ഒരു ഹെൽത്തി ഡയറ്റിനെ കുറിച്ചാണ്.. പിസിഒഡി ഉണ്ടെങ്കിൽ പ്രധാനമായിട്ടും മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഡയറ്റ് എന്നു പറയുന്നത്.. അതായത് പ്രോപ്പർ ആയിട്ടുള്ള ഒരു ഭക്ഷണ രീതി.. രണ്ടാമതായിട്ട് പ്രോപ്പർ ആയിട്ടുള്ള എക്സസൈസ് എന്നിട്ട് അതിലൂടെ ശരീരഭാരം നല്ലപോലെ കുറയ്ക്കുന്നത്..

മൂന്നാമത് ആയിട്ടാണ് മെഡിസിൻ വരുന്നത്.. അപ്പോൾ ആദ്യം പറഞ്ഞ ഡയറ്റ് പ്ലാനും അതുപോലെതന്നെ വ്യായാമവും കറക്റ്റ് ആയി എടുത്താൽ മാത്രമേ മൂന്നാമതായിട്ട് മെഡിസിൻ കഴിച്ചാൽ അത് ഏൽക്കുകയുള്ളൂ.. ഈ പിസിഒഡി എന്ന് പറയുന്ന അസുഖം നമ്മുടെ ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകൾ കൊണ്ട് ശരീരത്തിൽ സംഭവിക്കുന്ന അസുഖങ്ങളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…