ഉദർ സിങ്ങും ഭാര്യ സവിതയും മകനും ബാംഗ്ലൂരിലെ ഒരു സിറ്റിയിൽ സമാധാനത്തോടുകൂടി ജീവിക്കുന്ന ഒരു കൊച്ചു കുടുംബമായിരുന്നു.. ഭാര്യയുടെ രണ്ടാമത്തെ ഗർഭം അലസി പോയതിനുശേഷം ആണ് അവർ അവരുടെ കുടുംബ ശാപത്തിന് കുറിച്ച് അറിയുന്നത്.. ബാംഗ്ലൂരിൽ നിന്ന് ഉടനെ നാട്ടിലേക്ക് വരാൻ അയാളുടെ അമ്മ നിർബന്ധം പിടിച്ചു.. പിന്നീട് ആ അമ്മ അവർക്ക് അവരുടെ കുടുംബ ശാപത്തിനെ കുറിച്ചൊക്കെ പറഞ്ഞുകൊടുത്തു..
മകൻ ബാംഗ്ലൂരിൽ മകൻറെയും ഭാര്യയുടെയും കൂടെ സ്വസ്ഥമായി പത്തുവർഷം പിന്നിട്ടത് കണ്ടപ്പോൾ അമ്മ താൻ അനുഭവിക്കേണ്ടിവന്ന ശാപം അവസാനിച്ചു എന്നാണ് കരുതിയത്.. എന്നാൽ രണ്ടാമത്തെ ഗർഭം അലസി പോയത് അറിഞ്ഞപ്പോൾ അമ്മ പറയുകയാണ് ആ ഒരു ശാപം അവരെ വിട്ടു പോയിട്ടില്ല എന്നുള്ളത്.. അവരുടെ കുടുംബത്തിൽ ഏതൊരു ആൾക്കും ഒരു കുട്ടിക്ക് പുറമേ രണ്ടാമതൊരു കുട്ടി ഉണ്ടാവാൻ പറ്റില്ല എന്നുള്ളതായിരുന്നു അവരുടെ കുടുംബത്തെ ബാധിച്ചിരിക്കുന്ന ശാപം..
ഇത് കേട്ടപ്പോൾ ഉദർ സിംഗിന്റെ മനസ്സ് വല്ലാതെ തകർന്നു.. മകൻറെ സങ്കടം കണ്ടപ്പോൾ അമ്മ അയാളെയും കൊണ്ട് ഒരു പൂജാരിയുടെ അടുത്തേക്ക് ചെന്നു.. ആ പൂജാരി ഇവരുടെ കുടുംബത്തിന് ബാധിച്ചിരിക്കുന്ന ശാപം എടുത്ത് കളയാനുള്ള പൂജകൾ ചെയ്യണം എന്ന് പറഞ്ഞു.. ഈ കർമ്മങ്ങൾ ചെയ്യുമ്പോൾ പലതും അനുഭവിക്കേണ്ടി വരും എന്നു കൂടി പറഞ്ഞു.. കാരണം ഇത് അത്രയും ഭയാനകമാണ് എന്നുകൂടി പൂജാരി നേരത്തെ പറഞ്ഞു..
അതിനുശേഷം തന്റെ മുൻപിലുള്ള ചക്രത്തിനു മേലെ അവരോട് ഇരിക്കാൻ പറഞ്ഞു.. അങ്ങനെ അവർ നാലുപേരും ആ ഒരു ചക്രത്തിന്റെ ഉള്ളിൽ ഇരുന്നപ്പോൾ അവിടെ ഒരാൾക്ക് കൂടി ഇരിക്കാനുള്ള സ്ഥലം ബാക്കിയുണ്ടായിരുന്നു.. അത് അവർ ശ്രദ്ധിച്ചില്ല.. അതിനുശേഷം അവരുടെ കയ്യിൽ ഒരു ഏലസ്സ് കെട്ടിക്കൊടുത്തു.. അതിനുശേഷം പൂജാരി പറഞ്ഞു ഈ കർമ്മം തീരുന്നതിനു മുൻപ് ഈ ചക്രത്തിന്റെ ഉള്ളിൽ നിന്ന് ആരെങ്കിലും എഴുന്നേൽക്കാൻ ശ്രമിച്ചാൽ ഇതിൻറെ അന്ത്യം അത്ര നല്ലതായിരിക്കില്ല എന്ന് കൂടി പറഞ്ഞു… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…