നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമായിരിക്കും നമ്മുടെ പിറന്നാൾ ദിവസം എന്ന് പറയുന്നത്.. അന്ന് നമ്മൾ എല്ലാവരും പൊതുവേ വളരെയധികം സന്തോഷത്തിലായിരിക്കും.. പലപല രീതികളിലാണ് നമ്മൾ എല്ലാവരും ബർത്ത് ഡേ സെലിബ്രേറ്റ് ചെയ്യുന്നത്.. പ്രത്യേകിച്ചും വീട്ടിലെ കുഞ്ഞുമക്കളുടെ പിറന്നാളുകൾ എല്ലാവരും വളരെയധികം ആഘോഷിക്കാറുണ്ട്.. ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് അത്തരത്തിൽ ഒരു വീഡിയോ ആണ്..
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ഒരു വീഡിയോ ഒരു കുഞ്ഞിൻറെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്നത് ആരോരും ഇല്ലാത്ത ആളുകൾ താമസിക്കുന്ന ഓൾഡേജ് ഹോമിൽ വച്ചാണ്.. എത്രമേൽ സന്തോഷം നൽകുന്ന കാഴ്ചയാണ് ഇത് എന്ന് വീഡിയോ കാണുന്ന എല്ലാവർക്കും തോന്നും എന്നുള്ളത് ഉറപ്പുള്ള കാര്യമാണ്..
നമ്മുടെ സന്തോഷത്തിന് ഉപരി ആരോരും ഇല്ലാത്ത ആളുകൾക്ക് കുറച്ചുനേരം എങ്കിലും സങ്കടം ഒക്കെ മറന്നു ആരെങ്കിലും ഒക്കെ ഉണ്ട് എന്ന് തോന്നൽ ഉണ്ടാക്കാൻ സാധിക്കും.. ഇവിടെ ആ കുഞ്ഞിൻറെ പിറന്നാൾ ദിനത്തിൽ ആ ഓൾഡേജ് ഹോമിലെ അന്തേവാസികളുടെ കൂടെ സമയം ചെലവഴിച്ച് അവിടെ നിന്ന് തന്നെ കേക്ക് മുറിച്ച് ഭക്ഷണം കൊടുത്ത് ആഘോഷം ആക്കിയത് അവിടെ ഉള്ള ഒരാളുകളും ഒരിക്കൽപോലും മറക്കില്ല.. അത്രയേറെ അവർ ആ ഒരു ദിവസം സന്തോഷിച്ചിരിക്കും..
ആ കുഞ്ഞിനോട് വർത്തമാനം പറയുന്നതും അതുപോലെ കളിപ്പിക്കുന്നതും മടിയിൽ ഇരുത്തി കൊഞ്ചിക്കുന്നതും എല്ലാം ആ വീഡിയോയിലുണ്ട്.. നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങൾ ഇതുപോലെ ആരോരുമില്ലാത്തവർക്ക് കൂടി സന്തോഷം നൽകുന്ന രീതിയിൽ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.. കൂടുതൽ ആർഭാടങ്ങൾ ഒഴിവാക്കി നമുക്ക് മറ്റുള്ളവരെ കൂടി ചെറിയ രീതിയിലാണെങ്കിലും സന്തോഷിപ്പിക്കാൻ ശ്രമിക്കാം.. ഇവിടെ ഈ കുഞ്ഞിൻറെ ജീവിതത്തിൽ ഒരുപാട് പേരുടെ അനുഗ്രഹവും പ്രാർത്ഥനകളും ഒക്കെ ഉണ്ടാവും എന്നുള്ള കാര്യം വളരെയധികം ഉറപ്പാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…