ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മളിൽ പല ആളുകളും ശാരീരികമായിട്ടും മാനസികമായിട്ടും ഒരുപാട് ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഒബിസിറ്റി അഥവാ ശരീരഭാരം കൂടുക എന്ന് പറയുന്നത്.. ക്ലിനിക്കിലേക്ക് വരുന്ന പല രോഗികളും പറയുന്ന ഒരു കാര്യമാണ് അതായത് ഡോക്ടറെ ഞങ്ങൾ വളരെ കുറച്ചു ഭക്ഷണം മാത്രമേ കഴിക്കുന്നുള്ളൂ പക്ഷേ എന്നിട്ടും ഞങ്ങളുടെ ശരീരഭാരം വല്ലാതെ വർദ്ധിക്കുന്നു എന്നുള്ളത്..
ഇത്തരത്തിൽ സംഭവിക്കുന്നതിന് പിന്നിലുള്ള കാരണമെന്നു പറയുന്നത് ചിലപ്പോൾ ഭക്ഷണങ്ങൾ ആയിരിക്കില്ല.. മറ്റ് എന്തെങ്കിലും ശരീരത്തിലുള്ള കാരണങ്ങൾ ആയിരിക്കാം.. അതായത് ചിലപ്പോൾ വല്ല അസുഖങ്ങളുടെ ഭാഗമായിട്ട് അതിൻറെ ലക്ഷണമായിട്ട് ഇത്തരത്തിൽ ശരീരഭാരം അമിതമായി വർദ്ധിക്കാറുണ്ട്.. അതുകൊണ്ടുതന്നെ ശരീരഭാരം കൂടുന്നതിന്റെ പിന്നിലുള്ള കറക്റ്റ് ആയിട്ടുള്ള കാരണം അറിഞ്ഞിട്ട് വേണം നമ്മൾ ഇതിനെ ചികിത്സ തേടാനായിട്ട്..
ജീവിതശൈലി രോഗങ്ങൾ നോക്കുകയാണെങ്കിൽ നമ്മൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന അല്ലെങ്കിൽ ഏറ്റവും കൂടുതൽ ആളുകൾ ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നമാണ് എന്ന് പറയുന്നത്.. അതിനു കാരണം അത് ഒരുപാട് ക്രോണിക് കണ്ടീഷൻസില് നമ്മളെ കൊണ്ട് എത്തിക്കാറുണ്ട്..
ഈയൊരു ഒബിസിറ്റി നമുക്ക് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും എന്ന് നമുക്ക് നോക്കാം..ഒരു വ്യക്തിയുടെ ശരീരത്തിലെ ഒബിസിറ്റി ബാധിച്ചിട്ടുണ്ടോ എന്ന് അറിയാൻ സഹായിക്കുന്നത് ബിഎംഐ വഴിയാണ്.. ശരീരഭാരമുള്ള എല്ലാ ആളുകൾക്കും ഒബിസിറ്റി ഉണ്ടാവണമെന്നില്ല അതുകൊണ്ടുതന്നെ ഈ ടെസ്റ്റ് ചെയ്യുന്നത് വഴി നമുക്ക് ഈ രോഗം ഉണ്ടോ അല്ലെങ്കിൽ ഇതിന്റെ തുടക്ക സാധ്യതയാണോ എന്നുള്ളതൊക്കെ മനസ്സിലാക്കാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…