ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈയറലായി കൊണ്ടിരിക്കുന്നത് ഒരു യജമാനന്റെയും നായക്കുട്ടിയുടെയും സ്നേഹത്തിൻറെ ചില നിമിഷങ്ങളാണ്…

അപകടം മൂലം പരിക്കേറ്റ തൻറെ യജമാനനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസിന് പിന്നാലെയാണ് ആ ഒരു നായ്ക്കുട്ടി കുറെ ദൂരം പുറകെ ഓടിയത്.. കുറച്ചു ദൂരം പിന്നാലെ ഓടിയശേഷം തളർന്ന് തിരിച്ചു വീട്ടിലേക്ക് തന്നെ പോയിക്കൊള്ളും എന്നുള്ളതാണ് ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്ന ആളുകൾ എല്ലാം കരുതിയത്..

   
"

എന്നാൽ കിലോമീറ്റർ ഓളം ദൂരം പിന്നിട്ട് കഴിഞ്ഞിട്ടും നായക്കുട്ടി ആംബുലൻസിന് പിന്നാലെയുള്ള ഓട്ടം നിർത്തിയില്ല.. ഇത് കണ്ട് വളരെ പെട്ടെന്ന് തന്നെ വാഹനം നിർത്തി നായ്ക്കുട്ടിയെയും കൂടി ആംബുലൻസിൽ കയറ്റുകയും ആശുപത്രിയിലേക്ക് ആംബുലൻസ് ചീറി പായുകയും ചെയ്തു.. ആശുപത്രിയിൽ എത്തിയിട്ടും തന്റെ യജമാനനെ വിട്ട് നായക്കുട്ടി ഒട്ടും പുറകിൽ നിന്നില്ല.. തൻറെ യജമാനനെ കിടത്തിയ ബെഡിന് താഴെ ഒരു കാവൽക്കാരനെ പോലെ ഇരിക്കുന്ന വീഡിയോയും ചിത്രങ്ങളും ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ്..

മിണ്ടാപ്രാണികൾക്കാണ് എപ്പോഴും മറ്റെന്തിനേക്കാളും മനുഷ്യരോട് സ്നേഹം എന്ന് പറയുന്നത് വളരെ ശരിയാണ്.. അവയ്ക്ക് നമ്മൾ അല്പം ഭക്ഷണം അതുപോലെതന്നെ അതിൻറെ കൂടെ കുറച്ച് സ്നേഹവും മാത്രം കൊടുത്താൽ മതി അവയുടെ ആയുഷ്ക്കാലം മുഴുവൻ അത് നമുക്ക് നന്ദിയുള്ള ജീവിയായി നമ്മുടെ കൂടെത്തന്നെ ഇരിക്കുന്നതായിരിക്കും.. നന്ദിയുടെ കാര്യത്തിൽ നായയെക്കാളും മറ്റൊരു മിണ്ടാപ്രാണിയും ഈ ലോകത്ത് ഇല്ല.. നിഷ്കളങ്കമായ സ്നേഹത്തിനു മുന്നിൽ സോഷ്യൽ ലോകങ്ങൾ ഒരേപോലെ കൈയ്യടിച്ച ഈ സംഭവം ലോകം മാധ്യമങ്ങളിൽ വരെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…