വ്യായാമങ്ങളും ഡയറ്റിംഗും ഭക്ഷണരീതി ക്രമങ്ങളും ശ്രദ്ധിച്ചിട്ടും കൊളസ്ട്രോൾ ലെവൽ കുറയുന്നില്ല എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോള് കൂടുക എന്നുള്ളത്.. നമ്മളെ ഏതെങ്കിലും ആവശ്യങ്ങൾക്കായിട്ട് രക്തം പരിശോദിക്കുന്ന സമയത്ത് രക്തത്തിലെ കൊളസ്ട്രോൾ അതുപോലെ തന്നെ ട്രൈ ഗ്ലിസറൈഡ് എല്ലാം കൂടുതലാണ് എന്ന് കാണുമ്പോൾ തന്നെ പലർക്കും ഉള്ളിൽ പേടി തോന്നാറുണ്ട്.. അതായത് അയ്യോ എൻറെ ബ്ലഡില് കൊളസ്ട്രോൾ ലെവൽ കൂടുതലാണല്ലോ ഇനി എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊന്നും കൂടുതൽ കഴിക്കാൻ പറ്റില്ലല്ലോ.. പുറത്ത് ഉള്ള ഭക്ഷണങ്ങൾ മുഴുവനായിട്ടും ഒഴിവാക്കേണ്ടി വരുമല്ലോ..

   
"

ഞാനിനി പച്ചക്കറികളിലേക്കും പഴവർഗങ്ങളിലേക്കും മാറേണ്ടി വരുമല്ലോ എന്നൊക്കെ ആലോചിച്ച് ചിന്തിച്ച് ടെൻഷനടിച്ച് നമ്മൾ വ്യായാമം അതുപോലെതന്നെ ഭക്ഷണരീതികളിൽ കൺട്രോൾ ചെയ്യാൻ ഒക്കെ തുടങ്ങും.. ഒരു മാസം നമ്മളെ വളരെ കഠിനമായ വ്യായാമ രീതികളും ഡയറ്റിംഗ് തുടങ്ങിയവയെല്ലാം ചെയ്യും.. ആ ഒരു സമയത്ത് നമ്മുടെ റെഡ് മീറ്റ് ആയിട്ടുള്ള ബീഫ് മട്ടൻ പോർക്ക് ചിക്കൻ തുടങ്ങിയവയെല്ലാം ഒഴിവാക്കാറുണ്ട്.. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചിട്ട് വീണ്ടും ഒരു മാസം കഴിഞ്ഞ് ബ്ലഡ് പരിശോധിച്ച് ഡോക്ടറുടെ അടുത്തേക്ക് പോകുന്ന സമയത്ത് കൊളസ്ട്രോൾ ലെവൽ കൂടുതലാണ് എങ്കിൽ നമ്മൾ വീണ്ടും നിരാശരായി പോകാറുണ്ട്..

പിന്നീട് നമ്മൾ ഇത്തരത്തിലുള്ള ഒരു ഡയറ്റിംഗ് ചെയ്യാതെ വീണ്ടും പുറത്തുനിന്നുള്ള ഭക്ഷണങ്ങളെല്ലാം കഴിക്കാൻ തുടങ്ങുകയും ചെയ്യും.. അതായത് നമ്മുടെ ബ്ലഡിലെ കൊളസ്ട്രോൾ അല്ലെങ്കിൽ ട്രൈ ഗ്ലിസറൈഡ് കൂടുതലാണ് എന്ന് കണ്ടാൽ അത് പെട്ടെന്ന് തന്നെ കുറയ്ക്കാൻ ശ്രമിക്കരുത്.. പതിയെ പതിയെ സമയമെടുത്തുകൊണ്ട് കുറച്ചു കൊണ്ടുവരുവാൻ നമ്മൾ ശ്രദ്ധിക്കണം.. എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ ലെവൽ ഇത്രത്തോളം വർദ്ധിക്കുന്നത്.. ഏതെല്ലാം ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ ലെവൽ കൂടാൻ കാരണമാകുന്നത്.. എങ്ങനെ നമുക്ക് കൊളസ്ട്രോൾ ലെവൽ കുറയ്ക്കാം എന്നതിനെക്കുറിച്ച് വിശദമായി നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….