സ്പോണ്ടിലോസിസ് വരാനുള്ള കാരണങ്ങളും അതിൻറെ ലക്ഷണങ്ങളും പരിഹാരമാർഗ്ഗങ്ങളും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സ്പോണ്ടിലോസിസ് എന്നുള്ള ഒരു അസുഖത്തെ കുറിച്ചാണ് നമ്മൾ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. പൊതുവേ സ്പോണ്ടിലോസിസ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ നട്ടെല്ലിൽ വരുന്ന ഒരു അസുഖമാണ് എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. നമുക്ക് 32 കശേരുക്കൾ ഉണ്ട്.. ഇവ ഓരോന്നും ഒന്നിനു മുകളിലായി ഓരോന്നും അടുക്കി വെച്ചിട്ടുള്ളതാണ്.. അതുപോലെതന്നെ നമ്മുടെ ഈ കശേരുക്കൾക്ക് ഇടയിലെ ഒരു സ്പോഞ്ച് പോലുള്ള ഒരു സാധനം ഉണ്ട്..

   
"

ആ സ്പോഞ്ച് പോലുള്ള സാധനത്തിനെയാണ് നമ്മൾ ഡിസ്ക് എന്ന് പറയുന്നത്.. നമ്മുടെ ഡിസ്ക് തള്ളി വരുന്നതിനെയാണ് നമ്മൾ സ്പോണ്ടിലോസിസ് എന്ന് പറയുന്നത്.. അതായത് നമ്മുക്ക് പ്രായമാകുമ്പോൾ മിനിമം ഒരു 50 വയസ്സ് ഒക്കെ കഴിയുമ്പോൾ നമ്മുടെ ഡിസ്ക്കിന് തേയ്മാനം സംഭവിക്കും.. അപ്പോൾ ഇത്തരത്തിൽ തേയ്മാനം സംഭവിക്കുമ്പോൾ അത് നമ്മുടെ ഞരമ്പിലേക്ക് തള്ളി പുറത്തേക്ക് വരുമ്പോഴാണ് ഈ ഒരു അസുഖം ഉണ്ടാവുന്നത്.. ഈ സ്പോണ്ടിലോസിസ് തന്നെ രണ്ടു വിധത്തിൽ ഉണ്ട്.. ലംബാർ സ്പോണ്ടിലോസിസ് ഉണ്ട് അതുപോലെതന്നെ സർവൈക്കൽ സ്പോണ്ടിലോസിസ്..

ഇതിൽ സർവൈക്കൾ സ്പോണ്ടിലോസിസ് എന്താണ് എന്ന് ചോദിച്ചാൽ നമ്മുടെ കഴുത്തിന്റെ ഭാഗത്തുള്ള ഡിസ്ക്ക് തള്ളി വരുമ്പോഴാണ് ഈ ഒരു പ്രശ്നം ഉണ്ടാകുന്നത്.. അതുപോലെതന്നെ നമ്മുടെ നടുവിന്റെ ഭാഗത്ത് ഡിസ്ക്ക് തള്ളി വരുമ്പോഴാണ് അതിനെ ലംബാർ സ്പോണ്ടിലോസിസ് എന്ന് പറയുന്നു.. ഇതിൻറെ ഒരു പ്രധാനപ്പെട്ട ലക്ഷണം എന്നു പറയുന്നത് അതികഠിനമായി ഉണ്ടാകുന്ന നടുവേദന തന്നെയാണ്.. ഈ നടുവിന്റെയും കഴുത്തിന്റെയും ഇടയിലുള്ള ഭാഗങ്ങളിലെ അധികം മൂമെന്റുകൾ ഒന്നും വരാത്തതുകൊണ്ട് തന്നെ അവിടെ കൂടുതലും പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാറില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…