തന്റെ വീട്ടിലെ പണിക്കാരായ വയസ്സായ അമ്മൂമ്മയോടും അവരുടെ പേര കുട്ടിയോടും വീട്ടിലെ മരുമകൾ ചെയ്തത് കണ്ടോ…

ഇന്നലെ ദുബായിൽ നിന്ന് വന്നതാണ്.. വല്ലാത്ത തലവേദനയും ഉണ്ട് ചിലപ്പോൾ യാത്ര ചെയ്തതുകൊണ്ട് ആവാം.. തലവേദന ഉള്ളതുകൊണ്ടുതന്നെ ഞാൻ കിടന്നുറങ്ങി.. കൂടെ അസ്സലായ പെരുമഴയും പെയ്യുന്നുണ്ടായിരുന്നു.. പിന്നീട് ഉറക്കം എല്ലാം കഴിഞ്ഞ് ഉണർന്നു നോക്കിയപ്പോൾ ഉണ്ട് സമയം പതിനൊന്നര കഴിഞ്ഞിരുന്നു.. പതിയെ ഞാൻ എഴുന്നേറ്റ് നേരെ ഹാളിലേക്ക് ചെന്നു.. അവിടെ ചെന്ന് ഉമ്മയെ ചുറ്റും നോക്കി പക്ഷേ അവിടെയൊന്നും കാണാനുണ്ടായിരുന്നില്ല.. പിന്നീട് ഞാൻ ഉമ്മയെ അന്വേഷിച്ച് അടുക്കള ഭാഗത്തേക്ക് നടന്നു.. എന്നാൽ അടുക്കളയിലും ഉമ്മയെ കണ്ടില്ല പിന്നീടാണ് പുറത്ത് അടിക്കുന്ന ശബ്ദം കേട്ടത്..

   
"

നോമ്പുകാലത്ത് ഈ ഉച്ചസമയത്ത് അടിച്ചു വാരുകയാണോ എന്ന് പറഞ്ഞുകൊണ്ട് അങ്ങോട്ട് ചെന്നപ്പോൾ ഉമ്മ അവിടെ നിൽക്കുന്നത് കണ്ടു.. ഉമ്മ അല്ല അടിക്കുന്നത് പക്ഷേ അടിച്ചുവരുന്ന ശബ്ദം കേൾക്കുന്നുണ്ട്.. വീടിൻറെ പുറകുവശത്ത് നല്ല നാടൻ വാഴകൃഷി ആണ്.. അതുകൊണ്ടുതന്നെ നല്ല വാഴപ്പഴം കഴിക്കാൻ എന്നും കിട്ടും.. ഞാൻ അടിച്ചു വരുന്ന സ്ത്രീയെ കണ്ടപ്പോൾ ഉമ്മയോട് ചോദിച്ചു ഉമ്മ അവർ ആരാണ്.. എൻറെ ചോദ്യം കേട്ടതും ഉമ്മ എന്നോട് പറഞ്ഞു അത് നമ്മുടെ കനാൽ വരമ്പിൽ താമസിക്കുന്ന നാണി അമ്മയാണ്.. ഉമ്മ അത് പറഞ്ഞപ്പോൾ വാഴത്തോട്ടത്തിന്റെ ഇടയിൽ നിന്നും ഒരു 70 വയസ്സായ ഒരു അമ്മമ്മ ഇറങ്ങിവന്നു..

അവരെ കണ്ടപ്പോൾ തന്നെ അറിയാമായിരുന്നു തീരെ പാവപ്പെട്ടതാണ് എന്ന് കാരണം അവരുടെ വേഷം ഒരു ജാക്കറ്റ് മുഷിഞ്ഞ മുണ്ടും ആയിരുന്നു.. തല മുഴുവൻ നരച്ചിട്ടുണ്ടായിരുന്നു.. പ്രായക്കൂടുതൽ കൊണ്ട് തന്നെ ചുക്കി ചുളിഞ്ഞ തൊലിയും ക്ഷീണിച്ച ശരീരവും.. എന്നെ കണ്ടതും ഉമ്മയോട് പറഞ്ഞു ഇതാണല്ലേ നിങ്ങളുടെ മരുമകൾ.. അതും പറഞ്ഞുകൊണ്ട് ആ അമ്മൂമ്മ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു.. മക്കളെ പോലെയുള്ള മരുമക്കളെ കിട്ടാനും വേണം ഒരു യോഗം അത് പറഞ്ഞപ്പോൾ ഞാൻ അമ്മൂമ്മയെ നോക്കി ചിരിച്ചു.. പിന്നീട് അമ്മൂമ്മ എന്നോട് പറഞ്ഞു ഞാൻ ഇടയ്ക്കൊക്കെ ഈ വീട്ടിലേക്ക് വരും പക്ഷേ അപ്പോഴൊന്നും മോളെ കണ്ടിട്ടേയില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…