മറവിരോഗം ആർക്കെല്ലാമാണ് വരാൻ സാധ്യത ഉള്ളത്.. ഇതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമാണ്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മറവിരോഗം എന്നുള്ളതിനെ കുറിച്ചാണ്.. മറവി പൊതുവേ എല്ലാവരെയും കണ്ടുവരുന്ന ഒന്നാണ്.. എങ്കിലും പഠനങ്ങൾ പ്രകാരം 5% ആളുകൾക്ക് മറവിരോഗം ഉണ്ട് എന്നുള്ളതാണ് പറയുന്നത്.. ഇനി ഈ പറയുന്ന മറവിരോഗം ആർക്കെല്ലാം ആണ് വരാൻ സാധ്യതയുള്ളത് എന്ന് ചോദിക്കുകയാണെങ്കിൽ കൂടുതലും 60 വയസ്സ് കഴിഞ്ഞാൽ ആളുകളിലാണ് ഈ അസുഖം കൂടുതലും കണ്ടുവരുന്നത്.. എങ്കിലും ചെറുപ്പക്കാരായ ആളുകളിലും ചില അവസരങ്ങളിലും ഇത്തരത്തിൽ മറവിരോഗം കണ്ടുവരാറുണ്ട്..

   
"

അപ്പോൾ എന്താണ് ഈ ഒരു മറവിരോളം എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കുന്നതിനു മുൻപ് നമ്മൾ എങ്ങനെയാണ് ഓർക്കുന്നത് എന്നുള്ളതിനെ കുറിച്ച് ആദ്യം തന്നെ അറിയാം.. നമ്മൾ നമ്മുടെ കണ്ണുകളിലൂടെ ഒരു കാര്യം കാണുമ്പോൾ അത് നമ്മുടെ തലച്ചോറിനുള്ളിൽ രജിസ്റ്റർ ചെയ്യപ്പെടുന്നു.. അത് സേവ് ചെയ്താൽ മാത്രമേ നമുക്കത് പിന്നീട് ഓർത്തെടുക്കാൻ കഴിയുകയുള്ളൂ.. അപ്പോൾ ഇത്തരത്തിൽ മറവിരോഗം ഉള്ള ആളുകൾക്ക് എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ അവർ എല്ലാം കണ്ണുകളിലൂടെ കാണുന്നുണ്ട് പക്ഷേ ഒന്നും തലച്ചോറിലെ സേവ് ചെയ്യപ്പെടുന്നില്ല എന്നുള്ളതാണ് അവരുടെ പ്രശ്നം..

അതുകൊണ്ടുതന്നെ അവർക്ക് പിന്നീട് ഓർത്തെടുക്കാൻ കഴിയാതെ വരുന്നു.. നമ്മൾ ഉദാഹരണമായിട്ട് കമ്പ്യൂട്ടറിലൊക്കെ എന്തെങ്കിലും ഒന്ന് ടൈപ്പ് ചെയ്ത് കഴിഞ്ഞാൽ അത് സേവ് ചെയ്തില്ലെങ്കിൽ പിന്നീട് നമുക്ക് അതു പോയി എടുത്തു നോക്കാൻ കഴിയില്ല അതേപോലെ തന്നെയാണ് നമ്മുടെ തലച്ചോറിലും നടക്കുന്നത് നമ്മൾ കണ്ണുകൾ കൊണ്ട് എന്താണ് കാണുന്നത് അത് അവിടെ സേവ് ചെയ്തില്ലെങ്കിൽ പിന്നീട് നമുക്കത് ഒരിക്കലും ഓർത്തെടുക്കാൻ കഴിയാതെ വരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…