വീട്ടിലെ പ്രാരാബ്ധങ്ങൾ കൂടിയപ്പോഴാണ് കൂലിപ്പണിക്കാരായ മാതാപിതാക്കൾ തൻറെ മകളെ അത്യാവശ്യം നല്ല രീതിയിൽ കഴിയുന്ന അനുജത്തിയുടെ കൂടെ അയക്കാൻ തീരുമാനിച്ചത്.. അന്ന് അവൾക്ക് 9 വയസ്സ് പ്രായം മാത്രമാണ് ഉള്ളത്.. അമ്മയുടെ അനുജത്തിയുടെ വീട്ടിലേക്കാണല്ലോ പോകുന്നത് എന്നുള്ള സമാധാനം ഉണ്ടായിരുന്നു.. മാത്രമല്ല വീട്ടിലെ നരകത്തിൽ നിന്നും രക്ഷപ്പെടാം എന്നും കരുതി.. അത് അവളുടെ കുഞ്ഞു മനസ്സിനെ വളരെയധികം സന്തോഷം നൽകി.. സ്വന്തം വീട്ടിൽ നിന്ന് ദൂരേക്കുള്ള ഒരു യാത്ര അവൾക്ക് ഏറെ ആഹ്ലാദം തന്നെയായിരുന്നു.. തികച്ചും ഗ്രാമത്തിന്റെ മനോഹാരിത നിറഞ്ഞ സ്വന്തം നാട്ടിൽ നിന്നും ടൗണിലേക്ക് കടന്നപ്പോൾ തന്നെ അവൾക്ക് അവൾ ഏതു മായാ ലോകത്തിൽ എത്തിപ്പെട്ടതുപോലെ തോന്നി..
നിറയെ വാഹനങ്ങളും അതുപോലെ ഒരുപാട് കെട്ടിടങ്ങളും എല്ലാം അവൾക്ക് വളരെയധികം അത്ഭുതമായിരുന്നു.. അങ്ങനെ അവർ വാടക വീട്ടിലേക്ക് നടന്നപ്പോൾ അവൾക്ക് എന്തൊക്കെയോ പുത്തൻ അനുഭവങ്ങൾ ആയിരുന്നു.. അതായത് ഒരു ചെറ്റകുടിലിൽ നിന്ന് വാർത്ത വീട്ടിലേക്കുള്ള ഒരു മാറ്റം.. അവിടെ കറന്റ് ഉണ്ടായിരുന്നു അതുപോലെ ടിവി ഉണ്ടായിരുന്നു. ടൈൽസ് പതിച്ചതായിരുന്നു നിലം.. ഡൈനിങ് ടേബിൾ ഉണ്ടായിരുന്നു അതുപോലെ കട്ടിൽ ഉണ്ടായിരുന്നു.. ഫാൻ ഉണ്ടായിരുന്നു മിക്സി ഉണ്ടായിരുന്നു ഗ്രൈൻഡർ ഉണ്ടായിരുന്നു ഇതെല്ലാം തന്നെ ഒരു അത്ഭുത കാഴ്ചകൾ തന്നെയായിരുന്നു..
തന്നെക്കാൾ നാലുവയസ്സിന് ഇളയതായ മക്കൾക്ക് കൂട്ടായിട്ടാണ് അവളെ കൊണ്ടുപോയത്.. അന്ന് കുഞ്ഞമ്മ രണ്ടാമത്തെ മകളെ ഗർഭം ധരിച്ചിരിക്കുകയാണ്.. അവർ അവളെ ഒരു കിലോമീറ്റർ അകലെയുള്ള ഒരു ഗവൺമെൻറ് സ്കൂളിൽ ചേർത്തു.. അതിൻറെ അപ്പുറത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആയിരുന്നു അവരുടെ മകളെ അവർ ചേർത്തിയിരുന്നത്.. അതുപോലെ അവൾക്ക് ഒരു റൂമിലെ ചെറിയ ഒരു കട്ടിലിൽ ഇട്ടു കൊടുത്തിട്ടായിരുന്നു കിടക്കുന്നത്.. അവൾക്ക് ആദ്യമായി ഒറ്റയ്ക്ക് കിടക്കുന്നത് കൊണ്ട് അതിന്റെതായ ഒരു പേടി അവൾക്ക് ഉണ്ടായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..