ഉറക്കമില്ലായ്മ ഇനി എളുപ്പത്തിൽ തന്നെ പരിഹരിക്കാം.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളിൽ ഒന്നാണ് ഭക്ഷണം രണ്ടാമതായിട്ട് കൃത്യമായ ഉറക്കം എന്നു പറയുന്നത്.. ഇന്ന് ഒരുപാട് ആളുകളെ നല്ലപോലെ ഉറക്കം ലഭിക്കുന്നില്ല എന്ന് പരാതി പറയാറുണ്ട്.. പലകാരണങ്ങൾ കൊണ്ട് ആളുകളുടെ ശരിയായ ഉറക്കം ലഭിക്കാതെ വരുന്നുണ്ട്.. അതിനൊരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ തെറ്റായ ജീവിതശൈലികൾ കൊണ്ട് തന്നെയാണ്.. നല്ല ഒരു ഉറക്കം കിട്ടിയാൽ തന്നെ നമ്മുടെ മനസ്സും ശരീരവും എല്ലാം നല്ലപോലെ ഒന്ന് റിലാക്സ് ആവും..

   
"

അതുകൊണ്ടുതന്നെ ഈയൊരു സാഹചര്യത്തിൽ നല്ല ഉറക്കം ലഭിക്കാൻ ആയിട്ട് നമുക്ക് എന്തെല്ലാം ടിപ്സുകൾ ഇതിനായിട്ട് ചെയ്യാൻ പറ്റും എന്നതിനെക്കുറിച്ച് നോക്കാം.. ഉറക്കമില്ലായ്മ കൊണ്ട് പലതരം ബുദ്ധിമുട്ടുകൾ ആളുകൾ അനുഭവിക്കുന്നുണ്ട്.. ചില ആളുകൾക്ക് കിടന്നു കഴിഞ്ഞാൽ ഉടനെ തന്നെ ഉറക്കം വരാറുണ്ട് എന്നാൽ മറ്റു ചില ആളുകൾക്ക് കിടന്നാൽ ഉറക്കം വരും പക്ഷേ പൂർണ്ണമായും ഒരു ഉറക്കത്തിലേക്ക് പോകാതെ ഇടയ്ക്കിടെ തെളിയാറുണ്ട്.. ചില ആളുകൾ ആണെങ്കിൽ ഒരു ഉറക്കം കഴിയുമ്പോൾ തന്നെ എഴുന്നേൽക്കും.. ഇങ്ങനെ പലതരം രീതികളിലാണ് ഉറക്കമില്ലായ്മ ആളുകളെ ബാധിക്കുന്നത്..

പ്രധാനമായും ഉറക്കമില്ലായ്മയുടെ ബുദ്ധിമുട്ടുകൾ രണ്ടായിട്ട് തിരിച്ചിട്ടുണ്ട്.. അക്യൂട്ട് എന്നും അതുപോലെതന്നെ ക്രോണിക് എന്നും.. അക്യൂട്ട് എന്ന് പറഞ്ഞാൽ ചില ആളുകൾക്ക് പെട്ടെന്ന് വല്ല പനിയും ഒക്കെ വന്നിട്ട് അതിന്റെ ഭാഗമായിട്ട് അല്ലെങ്കിൽ വല്ല എക്സാമും വരുന്നതിന്റെ ഭാഗമായിട്ട് ഇത്തരം കണ്ടീഷനിൽ ഒക്കെ നമുക്ക് ഉറക്കം കിട്ടാതെ വരാം.. അതുപോലെ മറ്റു ചിലർക്ക് ആണെങ്കിൽ വല്ല മരുന്നുകൾ കഴിക്കുന്നതിന്റെ ഭാഗമായിട്ട് അതിൻറെ തുടക്കത്തിൽ ചിലപ്പോൾ ഉറക്കമില്ലായ്മ വരാറുണ്ട്.. രണ്ടാമതായിട്ട് ക്രോണിക് ആയിട്ട് ഉറക്കമില്ലായ്മ അനുഭവിക്കുന്നവർ ധാരാളം ഉണ്ട്.. മൂന്നുമാസത്തിൽ കൂടുതൽ ഉറക്കമില്ലായ്മ എന്നുള്ള ഒരു ബുദ്ധിമുട്ടുണ്ടെങ്കിൽ അതിനെ നമ്മൾ ക്രോണിക് കണ്ടീഷൻ എന്നു പറയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…