നിങ്ങൾ ശരിയാണെന്ന് കരുതി ചെയ്യുന്ന ആറ് ശീലങ്ങൾ ചിലപ്പോൾ നിങ്ങളെ ഒരു നിത്യ രോഗിയാക്കി മാറ്റിയേക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ആളുകൾ പലപ്പോഴും അവരുടെ ആരോഗ്യത്തിന് നല്ലതാണ് എന്ന് വിചാരിച്ച് ഇരിക്കുന്ന പല പ്രോഡക്ടുകളും ചിലപ്പോൾ അവരുടെ ആരോഗ്യത്തിന് തന്നെ ഹാനികരമായി മാറാറുണ്ട്.. പലപ്പോഴും സ്ത്രീകൾക്കാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാകാറുള്ളത്.. സ്ത്രീകൾക്ക് ചിലപ്പോൾ ഉള്ള ശീലമാണ് കൂടുതലായിട്ട് കഴുകുക അല്ലെങ്കിൽ കൂടുതലായി വൃത്തിയാക്കുക എന്നുള്ളത് ചിലപ്പോൾ അപകടകരമായ രീതിയിൽ നമ്മുടെ പി എച്ച് അളവ് വ്യത്യാസപ്പെടുത്തുകയും ബാക്ടീരിയൽ ഗ്രോത്തിന് അല്ലെങ്കിൽ സ്കിൻ ഡിസീസസ് അല്ലെങ്കിൽ അലർജിക്ക് ഒക്കെ കാരണമാകാറുണ്ട്..

   
"

എന്നാൽ ചില ആളുകൾ അവരുടെ അസുഖങ്ങളെക്കുറിച്ച് യാതൊരു ബോധവും അല്ലെങ്കിൽ ശ്രദ്ധയുമില്ലാതെ നടക്കുന്ന ആളുകൾ ഉണ്ട്.. ചില സ്ത്രീകളൊക്കെ ഷുഗർ ലെവൽ 140 ആകുമ്പോഴേക്കും ഡോക്ടറെ കൂടുതലാണ് എന്ന് പറഞ്ഞു വരാറുണ്ട്.. എന്നാൽ ചില ആളുകളെ 400 അല്ലെങ്കിൽ 500 വരെ ഷുഗർ ലെവൽ ആയിട്ടും അതിനെ നിസ്സാരമായി കണ്ട് നടക്കുന്നവർ ഉണ്ട്.. അപ്പോൾ ഈ രണ്ട് സാഹചര്യങ്ങളും നമുക്ക് വളരെ അപകടകരം തന്നെയാണ്..

അതായത് ഒരുപാട് നമ്മൾ ഒരു കാര്യത്തിനെ കുറിച്ച് കൂടുതൽ സ്ട്രെസ്സ് ആകുമ്പോൾ അത് പലതരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് ഉണ്ടാക്കുന്നു.. അതുപോലെതന്നെയാണ് നമ്മൾ ഓവർ ആയിട്ട് ക്ലീൻ ചെയ്യുമ്പോൾ അതും വലിയൊരു പ്രശ്നം തന്നെയാണ്.. ഏറ്റവും വലിയ ഒരു ഉദാഹരണം യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ ഉണ്ടാവാൻ വേണ്ടി സ്ത്രീകൾ പലതരത്തിൽ ഉപയോഗിക്കുന്ന വാഷിംഗ് പ്രോഡക്ടുകൾ ഉണ്ട്.. ഇന്ന് പലതരത്തിൽ ഇത്തരത്തിലുള്ള പ്രോഡക്ടുകൾ അവൈലബിൾ ആണ്.. അപ്പോൾ നമ്മൾ ഇത്തരത്തിൽ ഒരുപാട് തവണ ക്ലീൻ ചെയ്യുമ്പോൾ നമ്മുടെ യൂറിനറി ട്രാക്റ്റ്ൽ പി എച്ച് ലെവൽ വ്യത്യാസം വരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….